

തിരുവനന്തപുരം വിമാനത്താവളത്തില്‍ യു.എ.ഇ കോണ്‍സുലേറ്റിന്റെ പേരിൽ ഡിപ്ലോമാറ്റിക് ബാഗേജിനുള്ളില്‍ സ്വര്‍ണം കള്ളക്കടത്ത് നടത്തിയത് യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷെയുടെ പേരില്‍. പ്രതി സരിത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നിരിക്കുന്നത്. ഭക്ഷ്യവസ്തുക്കളെന്ന പേരിലാണ് സ്വര്‍ണക്കടത്ത് നടത്തിയതെന്നടക്കമുള്ള കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. ദുബായില്‍ നിന്നും കുടുംബം അയച്ച ഭക്ഷ്യവസ്തുക്കള്‍ എന്ന പേരിലാണ് സ്വര്‍ണം എത്തിയത്. അതേസമയം കള്ളക്കടത്തുമായി തനിക്കോ യു.എ.ഇ കോണ്‍സുലേറ്റിനോ ബന്ധമില്ലെന്ന് അറബ് സ്വദേശിയായ അറ്റാഷെ പ്രതികരിച്ചിട്ടുണ്ട്. നിയമനടപടികളുമായി മുന്നോട്ട് പോകാമെന്നും അറ്റാഷെ മൊഴിനല്‍കി. കൊച്ചി സ്വദേശിയാണ് ഫൈസൽ ഫരീദിന് വേണ്ടിയാണ് സ്വർണ്ണമെല്ലാം വന്നത്. ഇതിനു മുൻപ് കാർഗോ വഴി എത്തിയ സ്വർണ്ണവും ഫൈസൽ ഫരീദിനാണ് നൽകിയെന്നാണ് സരിത്തിന്റെ ഇടപാടുകള്‍ സംബന്ധിച്ചു കസ്റ്റംസിന് ലഭിച്ചിട്ടുള്ള വിവരം.
സരിത്തിന്റെ ഇടപാടുകള്‍ പലതും നിയമവിരുദ്ധമാണെന്നും കസ്റ്റംസ് വ്യക്തമാക്കുന്നു. കാര്‍ഗോ ഇന്ത്യയിലേക്ക് ബുക്ക് ചെയ്ത പണമിടപാടിലും ദുരൂഹത ഉണ്ട്. കാര്‍ഗോ ക്ലിയറന്‍സിനുള്ള പണം നല്‍കിയത് സരിത്താണ്. യു.എ.ഇയിലെ ഫീസില്‍ എന്നയാള്‍ വഴിയാണ് ബുക്കിംഗ് നടത്തിയത്. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നുമാണ് കസ്റ്റംസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളത്.ദേശസുരക്ഷയ്ക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള കള്ളക്കടത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്നും കസ്റ്റംസ്ചൂ ണ്ടിക്കാട്ടുന്നു.
വിമാനത്താവളത്തിലെ നടപടികള്‍ക്കായി മുന്‍ പി.ആര്‍.ഒയും ഒന്നാംപ്രതിയുമായ സരിത്തിനെ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ നിയമങ്ങളെക്കുറിച്ച് അറിവില്ലാത്തതിനാലാണ് സരിത്തിനെ വിളിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഞായറാഴ്ചയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോയില്‍ നിന്ന് സ്വര്‍ണം പിടികൂടിയത്. യു.എ.ഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം ഒളിപ്പിച്ചിരുന്നത്. ശുചിമുറി ഉപകരണങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. 30 കിലോ സ്വര്‍ണമാണ് ബാഗേജിനുള്ളില്‍ നിന്നും കണ്ടെടുക്കുന്നത്.
Post Your Comments