Kerala NewsLatest NewsNews

സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‍ന സുരേഷിന് ജാമ്യം

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‍ന സുരേഷിന് ജാമ്യം. കസ്റ്റംസ് എടുത്ത കേസിലാണ് ജാമ്യം ലഭിച്ചത്. അറസ്റ്റിലായി 60 ദിവസം പിന്നിട്ടതിനാൽ സ്വപ്‍നയ്‍ക്ക് സ്വഭാവിക ജാമ്യം അനുവദിക്കുകയായിരുന്നു. എന്നാൽ എൻഐഎ കേസ് നിലനിൽക്കുന്നതിനാൽ സ്വപ്‍നയ്ക്ക് പുറത്ത് ഇറങ്ങാനാവില്ല. പതിനേഴ് പ്രതികളിൽ പത്തുപേർക്കാണ് ഇതുവരെ ജാമ്യം കിട്ടിയത്.

അതേസമയം, സ്വർണക്കടത്ത് കേസിൽ എഫ്‌ഐആറിലെ കുറ്റങ്ങൾക്ക് അനുബന്ധ തെളിവുകൾ അടിയന്തരമായി ഹാജരാക്കണമെന്ന് എൻഐഎയോട് വിചാരണ കോടതി നിർദേശിച്ചിരുന്നു. അല്ലാത്തപക്ഷം എൻഐഎ എടുത്തിരിക്കുന്ന കേസിൽ പ്രതികൾക്ക് ജാമ്യം നൽകേണ്ടി വരുമെന്നും കോടതി അന്വേഷണ സംഘത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു.

അന്വേഷണവുമായി ബന്ധപ്പെട്ട വിശദാംശങ്ങളടങ്ങിയ കേസ് ഡയറി ഹാജരാക്കണമെന്നും കോടതി എൻഐഎയോട് നിർദ്ദേശിച്ചിട്ടുണ്ട്. ഇത് ഹാജരാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകുന്നത് പരിഗണിക്കേണ്ടി വരും. സ്വർണക്കടത്തിൽ ലാഭമുണ്ടാക്കിയവരെക്കുറിച്ചും അവരുടെ ബന്ധങ്ങളെക്കുറിച്ചും പ്രത്യേക പട്ടിക നൽകണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button