

യു.എ.ഇ. കോണ്‍സുലേറ്റിലെ ജീവനക്കാരിയായിരിക്കെ, കേരള സർക്കാരിന്റെ സുപ്രധാനമായ ഐ ടി വകുപ്പിൽ സ്വപ്ന സുരേഷ് അനധികൃതമായി നുഴഞ്ഞു കയറി ജോലി ചെയ്തു വന്നതിൽ സർക്കാരിന്റെ ഭാഗത്ത് ഗുരുതരമായ സുരക്ഷാ വീഴ്ച.
ഐ.ടി. വകുപ്പിനു കീഴിലുള്ള സ്‌ഥാപനത്തില്‍ ജോലി ചെയ്‌തിരുന്ന സ്വപ്ന സുരേഷ് അതേസമയം, യു.എ.ഇ. കോണ്‍സുലേറ്റിനു വേണ്ടിയും പ്രവര്‍ത്തിച്ചിരുന്നുവെന്ന് അവർ തന്നെയാണ് വെളിപ്പെടുത്തിയിരുന്നത്. കോണ്‍സുലേറ്റിനുവേണ്ടി വര്‍ക്ക് ഓണ്‍ റിക്വസ്‌റ്റ് പ്രകാരം ജോലി ചെയ്തിരുന്നു എന്നാണു സ്വപ്‍ന സുരേഷ് വെളിപ്പെടുത്തിയിരുന്നത്. എസ് എസ് എൽ സി പോലും അടിസ്ഥാന യോഗ്യത ഇല്ലാത്ത മറ്റൊരു രാജ്യത്തിൻറെ കോൺസുലേറ്റിലെ ജീവനക്കാരിയെ ഐ.എസ്.ആര്‍.ഒയ്‌ക്കു പങ്കാളിത്തമുള്ള തിരുവനന്തപുരം സ്‌പേസ് പാര്‍ക്കിലെ ഓപ്പറേഷന്‍സ് മാനേജരായി കരാർ അടിസ്ഥാനത്തിൽ ആണെങ്കിൽ പോലും ജോലിചെയ്യാൻ അനുവദിച്ചത്, ഐ ടി വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ ഓഫീസിലെ സുരക്ഷാ വീഴ്ചയായിട്ടാണ് ഇന്റലിജന്‍സ് വിലയിരുത്തപ്പെടുന്നത്.
ഐ.എസ്.ആര്‍.ഒയ്‌ക്കുവേണ്ടിയുള്ള സ്‌പാര്‍ട്ടപ്പ് സ്‌ഥാപനങ്ങളെ ആകര്‍ഷിക്കുകയായിരുന്ന പാര്‍ക്കിന്റെ പ്രധാന പ്രവര്‍ത്തനങ്ങളിൽ ആണ് ഇവരെ പങ്കാളിയാക്കിയത്. രഹസ്യസ്വഭാവമുള്ള ജോലി ചെയ്യുന്ന സ്ഥാപങ്ങൾ പോലും ഇക്കൂട്ടത്തിലുണ്ടാകുമ്പോഴാണ് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. വിദേശ രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഒരാളെ സ്‌പേസ് പാര്‍ക്കിലെ ഉന്നത തസ്‌തികയില്‍ തിരുകി കയറ്റിയത് ദുരൂഹയുണ്ട്. കേരള സ്‌റ്റാര്‍ട്ടപ് മിഷനില്‍ അമേരിക്കന്‍ പൗരത്വമുള്ള വനിത ജോലി ചെയ്യുന്നതിനെക്കുറിച്ചും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇവര്‍ക്കു വിദേശ കമ്പനികളുമായി അടുത്ത ബന്ധം ഉണ്ടെന്നും ഉന്നതരുമായി ഈ വനിത സമ്പർക്കം പുലര്‍ത്താറുണ്ടെന്നും ഇന്റലിജിൻസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
സ്വപ്നയും ശിവശങ്കറും ഒരുമിച്ച് നിരവധി തവണ വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മൂന്നുവര്‍ഷം മുൻപ് നടത്തിയ ചൈന സന്ദര്‍ശന വേളയില്‍ സംസ്ഥാന പ്രതിനിധിയായി സ്വപ്നയെ ഉള്‍പ്പെടുത്തിയതായാണ് വിവരം. ഇരുപതോളം വിദേശരാജ്യങ്ങളില്‍, നയതന്ത്ര പ്രതിനിധി എന്ന നിലയിലാണ് സ്വപ്ന എത്തിയിരുന്നത്. ഐ.ടി. മേഖലയില്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട മിക്ക ഇടപാടുകള്‍ക്കുപിന്നിലും ചുക്കാന്‍ പിടിച്ചത് സ്വപ്നയായിരുന്നു. പല വിദേശ കമ്പനികളെയും സർക്കാരുമായി ബന്ധപ്പെടുത്തുന്നതിലും ഇവർ ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നതായും ഇന്റലിജന്‍സ് വിഭാഗം സംശയിക്കുന്നു.
Post Your Comments