

പൂന്തുറയില്‍ കൊവിഡ് സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിൽ മുട്ടത്ത് ലോക്ഡൗൺ ലംഘിച്ച് ജനങ്ങൾ തെരുവിലിറങ്ങി. ക്വാറന്‍റൈന്‍ കേന്ദ്രത്തിലേക്ക് മാറ്റിയവർക്ക് സൗകര്യങ്ങൾ നൽകിയില്ലെന്നാരോപിച്ചാണ് ജനങ്ങൾ പ്രതിഷേധവുമായി ഇറങ്ങിയത്. സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിരുന്നത്, വ്യാജ പ്രചരണമാണെന്ന വാദവുമായി തെരുവിലിറങ്ങിയ ജനക്കൂട്ടത്തെ പൊലീസ് ലാത്തിചാര്ജ്നടത്തി പിരിച്ചുവിടുന്ന അവസ്ഥയുമുണ്ടായി. പ്രദേശത്ത് പാചകവാതകം ഉൾപ്പെടെ അവശ്യ വസ്തുക്കൾ കിട്ടുന്നില്ലെന്ന ആക്ഷപവും ഉണ്ടായി. പൊലീസെത്തി ജനങ്ങളെ പിരിച്ചു വിടുകയായിരുന്നു.
പൂന്തുറയില്‍ പ്രത്യേക ക്ലസ്റ്ററാക്കി പരിശോധനയും പ്രതിരോധനടപടികളും കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി വ്യാഴാഴ്ച വ്യക്തമാക്കിയിരുന്നതാണ്. പ്രദേശത്തെ ജനങ്ങളെ പ്രത്യേക ക്ലസ്റ്ററുകളായി തിരിച്ച് പരിശോധന നടത്തുകയാണ്. ആളുകള്‍ പുറത്തിറങ്ങുന്നത് നിരീക്ഷിക്കാന്‍ പൂന്തുറയില്‍ കമാന്‍ഡോകള്‍ ഉള്‍പ്പെടെ 500 ല്‍ പരം പൊലീസുകാരെ വിന്യസിച്ചിരുന്നു. പൂന്തുറയിലെ മൂന്ന് വാര്‍ഡുകള്‍ അതിതീവ്ര കണ്ടെയിന്‍മെന്‍റ് സോണുകളായും ചുറ്റുമുള്ള അഞ്ച് വാര്‍ഡുകള്‍ ബഫര്‍ സോണുകളായും തിരിച്ചിരിക്കുകയാണ്. നഗരത്തിലെ കടകംപള്ളി, പേട്ട മേഖലയിലും സമ്പര്‍ക്കത്തിലൂടെ രോഗം പകര്‍ന്നത് ആശങ്കയുണ്ടാക്കുകയാണ്. നഗരത്തിന് പുറത്ത് ആര്യനാടും ജാഗ്രത പാലിക്കേണ്ട സ്ഥിതിയാനുള്ളത്.
സൂപ്പര്‍ സ്പ്രഡ് ഉണ്ടെന്ന അടിസ്ഥാനത്തില്‍ ശക്തമായ നിയന്ത്രണമാണ് ഇവിടെ ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തിയത്. തോക്കുകളേന്തി കമാന്‍ഡോകളുടെ സംഘം ഇവിടെ റൂട്ട് മാര്‍ച്ച് സംഘടിപ്പിക്കുകയും ചെയ്തു. തോക്കുകളേന്തിയുള്ള റൂട്ട് മാര്‍ച്ചിനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ ന്നിരുന്നു. എന്നാല്‍ കേരള സോഷ്യല്‍ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹമ്മദ് അഷീല്‍പൊലീസ് ഇടപെടല്‍ വന്നത് ഗുണകരമായെന്നാണ് ഫേസ് ബൂക്കിലൂടെ പറഞ്ഞിട്ടുള്ളത്.
പൂന്തുറയില്‍ തുടക്കം മുതലേ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പ്രവര്‍ത്തിക്കാന്‍ വളരെ അധികം ബുദ്ധിമുട്ട് നേരിടേണ്ടിവന്നിരുന്നെന്ന് സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറയുന്നു. രോഗം കത്തിപ്പടരുന്ന ആദ്യ ദിവസങ്ങളിലും വലിയ ബുദ്ധിമുട്ട് ആരോഗ്യപ്രവര്‍ത്തകര്‍ നേരിട്ടു. സ്വന്തം ജീവനില്‍ റിസ്‌കെടുത്ത് പ്രവര്‍ത്തിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പൊലീസ് ഇടപെടല്‍ വന്നതോടെ വലിയ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം ഫേസ് ബൂക്കിലൂടെ പറഞ്ഞു.
Post Your Comments