

ആശങ്കകള്‍ തുടരുമ്പോൾ ആഗോളതലത്തില്‍ കൊവിഡ് രോഗികള്‍ ഒരു കോടി 23 ലക്ഷം കവിഞ്ഞിരിക്കുന്നു. ആഫ്രിക്കയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയാണ്. വൈറസ് മനുഷ്യന്റെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെയും നാഡീവ്യവസ്ഥയെയും ബാധിക്കുമെന്ന ശാസ്ത്രജ്ഞന്മാരുടെ മുന്നറിയിപ്പും വന്നിരിക്കുന്നു. ലോകത്താകമാനം കൊവിഡ് രോഗികള്‍ ഒരു കോടി 23 ലക്ഷം കവിഞ്ഞു. 557,334 മനുഷ്യ ജീവനുകളാണ് കൊവിഡ് ഇതിനകം കവർന്നത്. 7,186,901 പേര്‍ രോഗമുക്തി നേടി. വേള്‍ഡോമീറ്ററിന്റെ കണക്കുകള്‍ ആണ് ഇത് പറയുന്നത്. 46.39 ലക്ഷം പേര്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നു. ഇതില്‍ 58,454 പേരുടെ നില ഗുരുതരമാണ്.
രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും മുന്നിൽ നിൽക്കുന്ന അമേരിക്കയില്‍ 3,219,999 പേരാണ് ആകെ കൊവിഡ് രോഗികള്‍. 135,822 പേര്‍ ഇതിനോടകം തന്നെ രാജ്യത്ത് മരിച്ചു. 1,426,428 പേരാണ് ആകെ രോഗമുക്തി നേടിയത്. 1,657,749 ആണ് സജീവ കേസുകള്‍. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ 1,759,103 കൊവിഡ് രോഗികളാണ് ആകെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 69,254 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണമടഞ്ഞത്. 1,152,467 പേര്‍ രോഗമുക്തി നേടി. 537,382 ആണ് രാജ്യത്തെ സജീവ കേസുകള്‍ എന്നാണു റിപ്പോർട്ട്.
വേള്‍ഡോമീറ്ററിന്റെ കണക്കുകളിൽ ലോകത്തെ കൊവിഡ് കേസുകളില്‍ മൂന്നാമതുള്ള ഇന്ത്യയില്‍ സ്ഥിതി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ ആകെ കൊവിഡ് രോഗികള്‍ 7.94 ലക്ഷം ആയി ഉയര്‍ന്നു. ഇതുവരെ 25,000 ത്തിലധികം പേരാണ് ഇന്ത്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 21,623 പേരാണ് രാജ്യത്ത് ആകെ മരിച്ചത്. 495,960 പേര്‍ കൊവിഡ് രോഗമുക്തി നേടി. 277,259 ആണ് ആകെ സജീവ കേസുകള്‍. 8,944 പേര്‍ ഗുരുതര രോഗികളാണ്. ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിതര്‍ 2.25 ലക്ഷമായി. 3,602 പേരാണ് ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. 113,061 ആളുകളാണ് രോഗമുക്തി നേടിയത്. 121,558 ആണ് രാജ്യത്തെ സജീവ കേസുകള്‍. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പുതിയ രോഗബാധിതരുടെ എണ്ണം 24 ശതമാനം വര്‍ധിച്ചതായി ആഫ്രിക്ക സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവെന്‍ഷന്‍ മേധാവി ജോണ്‍ എന്‍കെങ്‌സോങ് പറഞ്ഞിരിക്കുന്നു.
Post Your Comments