

യു.പിയില്‍ എട്ട് പൊലിസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതി മാഫിയ സംഘത്തലവന്‍ വികാസ് ദുബെ കൊല്ലപ്പെട്ടു. അറസ്റ്റ് ചെയ്ത് കൊണ്ടുവരുന്നതിനിടെ വാഹനം അപകടത്തില്‍പ്പെട്ടപ്പോള്‍ ഓടാന്‍ ശ്രമിച്ച ദുബെയെ വെടിവെക്കുകയായിരുന്നുവെന്നാണ് പൊലിസ് പറയുന്നത്. മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് വന്ന പൊലിസ് ജീപ്പാണ് അപകടത്തില്‍പ്പെടുന്നത്.
നേരത്തെ പിടിയിലായ മൂന്നു പേരെ പൊലിസ് വെടിവെച്ച് കൊന്നിരുന്നു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് കൊലപ്പെടുത്തിയതെന്നാണ് അതിനും പൊലിസ് നല്‍കിയ വിശദീകരണം. ദുബെയുടെ വലംകൈ എന്നറിയറിയപ്പെടുന്നഅമര്‍ ദുബെയും കൊല്ലപ്പെട്ടവരില്‍ ഉള്‍പെടുന്നു.
മധ്യപ്രദേശില്‍ വെച്ച് ഇന്നലെയാണ് വികാസ് ദുബെ പൊലിസ് പിടിയിലായത്. ഉജ്ജയിനിയിലെ മഹാകല്‍ ക്ഷേത്രത്തിലേക്ക് പോവുകയായിരുന്ന വികാസിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതിനെ തുടര്‍ന്ന് പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.തലയ്ക്ക് വെടിയേറ്റാണ് വികാസ് ദുബെ കൊല്ലപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലിസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
മധ്യപ്രദേശില്‍ നിന്ന് കാണ്‍പൂരിലേക്ക് ദുബെയെ തിരിച്ചുകൊണ്ടുവരുന്ന വഴി ഉത്തര്‍പ്രദേശ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എസ്.ടി.എഫ്) വാഹനങ്ങളില്‍ ഒന്ന് മറിഞ്ഞിരുന്നതായി വാര്‍ത്താ ഏജന്‍സിയായ എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊലപാതകം, വധശ്രമം ഉള്‍പ്പെടെ അറുപതോളം കേസുകള്‍ ദുബെയുടെ പേരിലുണ്ട്. ദുബെയെ പിടികൂടാനായി വീട് റെയ്ഡ് ചെയ്ത ഡപ്യൂട്ടി സൂപ്രണ്ട് ഉള്‍പ്പെടെ 8 പൊലിസുകാരാണ് കൊല്ലപ്പെട്ടത്. ദുബെയുടെ പത്തോളം അനുയായികള്‍ പൊലിസിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.
Post Your Comments