

വ്യാജ സർട്ടിഫിക്കറ്റുകളുടെ പിൻബലത്തിൽ സംസ്ഥാന സർക്കാരിന്റെ ഐ ടി വകുപ്പിന്റെയും, യു എ ഇ കോണ്സുലേറ്റിന്റെയും ജീവനക്കാരിയായിരുന്ന സ്വപ്‍ന സുരേഷിന്റ നിയമനം സംബന്ധിച്ച് ഇതുവരെ ന്യായീകരങ്ങൾ നിരത്തിവന്ന സർക്കാർ മുഖം രക്ഷിക്കാൻ
അന്വേഷണം തുടങ്ങി. സംസ്ഥാന ഐ ടി വകുപ്പിൽ നിർണ്ണായക ചുമതല വഹിച്ചു വന്നിരുന്ന ഇവരുടെ ജോബ് ഫയൽ പോലും ഐ ടി വകുപ്പിൽ ഇല്ലെന്ന തരത്തിൽ കരാർ കമ്പനിയായ പ്രൈസ്‌വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനോട് ആണ് ഐ ടി വകുപ്പ് വിശദീകരണം തേടിയിരിക്കുന്നത്.

ഇവരുടെ വിദ്യാഭ്യാസ യോഗ്യതകൾ സംബന്ധിച്ച് എല്ലാ രേഖകളും ഹാജരാക്കണമെന്നും ഐ.ടി വകുപ്പിന് കീഴിലുള്ള കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് ആവശ്യപ്പെട്ടിരിക്കുകയാണ്. സ്വപ്നയെ സ്പേസ് പാർക്കിൽ നിയമിച്ചത് പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡിന്റെ ന്യായീകരണം. സ്വപ്‌ന സുരേഷിനെ സ്‌പേസ് പാര്‍ക്കിലാണ് നിയമിച്ചിരുന്നത്. നിയമന ചുമതല പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണ് നൽകിയിരിക്കുന്നത്. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് ഐ.ടി വകുപ്പിന്റെ നടപടി.
ഇതു സംബന്ധിച്ചാണ് ഇപ്പോൾ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചറിനു നൽകുന്ന വിശദീകരണം തേടിയതായും,
കമ്പനി വിശ്വാസ വഞ്ചന കാട്ടിയതായി സ്ഥാപിച്ച് ഐ ടി വകുപ്പിലെ ഉന്നതരുടെ മുഖം രക്ഷിക്കുകയാണ് ഇതിന്റെ ലക്‌ഷ്യം. സ്വപ്നയുടെ നിയമനത്തിന്റെ കാര്യത്തിൽ സർക്കാർ പറയുന്നപോലെ പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സ് ആണ് ഉത്തരവാദിയെങ്കിൽ ഈ വിശ്വാസ വഞ്ചന ചെയ്ത കമ്പനിയുമായുള്ള സർക്കാർ കരാറുകൾ റദ്ദ് ചെയ്യേണ്ടതാണ് വരും. നിലവിലെ സാഹചര്യത്തിൽ നിയമനത്തിന്റെ ഉത്തരവാദിത്തം പ്രൈസ് വാട്ടര്‍ഹൗസ് കൂപ്പേഴ്‌സിനാണെന്നാണ് കേരളാ ഐടി ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ലിമിറ്റഡ് എം.ഡിയുടെ നിലപാട്.
Post Your Comments