സ്വർണ്ണ കള്ളക്കടത്ത് സംഭവം നടന്നത് മുഖ്യന്റെ ഓഫീസിന്റെ അറിവോടെ .

വിവാദമായ സ്വർണക്കടത്തു കേസിൽ നിർണ്ണായക വഴിത്തിരിവ്. തിരുവനന്തപുരം യു എ ഇ കോണ്സുലേറ്റിലേക്കുള്ള ഡിപ്ലോമാറ്റിക് ബാഗു വഴി നടന്ന സ്വർണ്ണ കള്ളക്കടത്ത് സംഭവം നടന്നത് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്റെ ഓഫീസിന്റെ അറിവോടെ ആയിരുന്നു എന്നതിന് നിർണ്ണായക മൊഴി. ഡിപ്ലോമാറ്റിക്ക് ബാഗേജ് വഴിയുള്ള സ്വർണക്കടത്ത് നടന്നത് മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ അറിവോടെയെന്ന് എന്ന് ഇ ഡിയാണ് വെളിപ്പെടുത്തിയിട്ടുള്ളത്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും ഇതേ കുറിച്ച് അറിയാമായിരു ന്നുവെന്നും സ്വപ്ന മൊഴി നല്കിയതായിട്ടാണ് പുറത്ത് വന്നിരിക്കുന്ന വിവരം. സ്വപ്നയെ കഴിഞ്ഞ ദിവസം ജയിലിലെത്തി ഇ ഡി ചോദ്യം ചെയ്തപ്പോഴാണ് സ്വപ്ന ഇക്കാര്യ പറഞ്ഞത്. ഇതേക്കുറിച്ചു കൂടുതൽ വിവരങ്ങൾ അറിയാൻ സ്വപ്നയെ വീണ്ടും ഇ ഡി ചോദ്യം ചെയ്യാനിരിക്കുകയാണ്.
യൂണിടാക്ക് സ്വപ്നയ്ക്ക് കമ്മീഷൻ നൽകിയതിനെ കുറിച്ച് ശിവശങ്കറിന് അറിയാമായിരുന്നു. യുഎഇ കോൺസുലേറ്റിലെ ഈജിപ്ഷ്യൻ പൗരനായ ഖാലിദിന് കമ്മീഷൻ നൽകിയത് ശിവശങ്കർ അറിഞ്ഞുകൊണ്ടാണെന്നും സ്വപ്ന മൊഴി നൽകിയിരിക്കുകയാണ്. ശിവശങ്കർ അറിഞ്ഞാണ് സ്വപ്ന ലോക്കർ കൈക്കാര്യം ചെയ്തതെന്ന വസ്തുതയാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. ഇതിൽ നിന്നും ലോക്കർ ശിവശങ്കറിന്റേതാണെന്നും ഇ.ഡി വ്യക്തമാക്കുന്നു. സ്വപ്ന കൈകാര്യം ചെയ്ത ലോക്കർ ശിവശങ്കറിന്റെ അറിവോടെ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ തന്നെ ലോക്കർ ശിവശങ്കറിന്റെ ലോക്കർ ആണെന്നാണ് ഇ ഡി പറയുന്നത് .
കൂടാതെ കെഫോൺ, ലൈഫ് മിഷൻ എന്നീ അഴിമതികളിലും ശിവശങ്കറിന് പങ്കുള്ളതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ വ്യക്തമാക്കി. നിലവിൽ എകണോമിക് ഒഫൻസ് കോടതി കസ്റ്റംസിന്റെ അപേക്ഷയിൽ ഖാലിദിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട് .