ദയ ഇല്ലാതെ കര്‍ണാടക വഴി അടച്ചിടുന്നു.
കാസര്‍കോട്: കേരളത്തില്‍ നിന്നുള്ളവര്‍ പ്രവേശിക്കാതിരിക്കാന്‍ കാസര്‍കോട്ടേയ്ക്കുള്ള 12 റോഡുകള്‍ ഒഴികെ ബാക്കിയെല്ലാ റോഡും അടച്ച് കര്‍ണാടക.
കേരളത്തില്‍ കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ കര്‍ണാടകയിലേക്ക് പ്രവേശിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളാണ് കര്‍ണാടക സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഇതിനെതിരെ വിമര്‍ശനവും സംഘര്‍ഷവും ഉയരുന്നതിനിടയിലാണ് കര്‍ണാടക ഇപ്പോള്‍ റോഡ് അടച്ചിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്.
ഇതിന് പുറമെ കാസര്‍കോട് നിന്നും മദ്യം വാങ്ങാനായി ആളുകള്‍ കര്‍ണാടകയിലേക്ക് വരാതിരിക്കാന്‍ അതിര്‍ത്തി പ്രദേശത്തെ 29 മദ്യവില്പനശാലകളും ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം അടച്ചിടാന്‍ നിര്‍ദേശിച്ചിരിക്കുകയാണ്.
അതേസമയം കര്‍ണാടക ഹൈക്കോടതി വിധിയെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ക്കും വില കല്‍പ്പിക്കാതെയാണ് ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ഇത്തരം നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.