ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന, റെയ്ഡ് ഉണ്ടായില്ലെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍.

തിരുവനന്തപുരം / ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോ ഴ്‌സ്‌മെന്റ് പരിശോധനക്കെത്തി. വടകരയിലെ സൊസൈറ്റി ഓഫീസിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിലെ രണ്ടു ഉദ്യോ ഗസ്ഥര്‍ ആണ് എത്തിയത്. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന് സ്ഥാപനവുമായി ഉള്ള ബന്ധത്തെ പറ്റി ചോദിച്ചറിയാനാണ് എത്തിയത്. രാവിലെ 9.30 ഓടെയാണ് ഉദ്യോഗസ്ഥർ എത്തുന്നത്. രണ്ടര മണിക്കൂര്‍ പരിശോധന നീണ്ടു. സി.എം. രവീന്ദ്രന് സ്ഥാപനവുമായി പണമിടപാട് ഉണ്ടോ യെന്ന് കണ്ടെത്താൻ ഒരു ഉദ്യോഗസ്ഥൻ ചില രേഖകൾ പരിശോധി ക്കുകയുണ്ടായി. സംശയാസ്പദമായ ഒന്നും കണ്ടെത്താനായതായി വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തിയിട്ടില്ല. ഇ ഡി യുടെ രണ്ടു ഉദ്യോഗസ്ഥന്മാർ എത്തിയത്തിൽ ഒരാൾ മാത്രം സൊസൈറ്റി ഓഫീസിൽ കയറി ചില വിവരങ്ങൾ ചോദിച്ചറിഞ്ഞു മടങ്ങുകയാണ് ഉണ്ടായത്. ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയില്‍ എന്‍ഫോ ഴ്സ്മെന്റ് പരിശോധന നടത്തി എന്ന വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍ വാര്‍ത്താക്കുറിപ്പില്‍ ആണ് അറിയിച്ചത്. ‘ ഇ.ഡിയുടെ രണ്ട് ഉദ്യോഗസ്ഥര്‍ സൊസൈറ്റിയില്‍ വന്നിരുന്നു എന്നതു വസ്തുതയാണ്. ഇവരില്‍ കോഴിക്കോട് ഓഫീസിലെ ഒരു ഉദ്യോഗസ്ഥന്‍ മാത്രമാണ് സൊസൈറ്റിയില്‍ പ്രവേശിച്ചത്. ഇ.ഡി അന്വേഷിക്കുന്ന കേസുകളുമായി ബന്ധപ്പെട്ട ആര്‍ക്കെങ്കിലും സൊസൈറ്റിയുമായി ബന്ധമുണ്ടോ എന്നു ചോദിച്ചറിയുക മാത്രമാണ് ഉണ്ടായത്. അവരിലാര്‍ക്കും സൊസൈറ്റിയുമായി ഒരുതരത്തിലും ബന്ധമില്ല എന്നു മറുപടി നല്‍കുകയും അതില്‍ തൃപ്തരായി അവര്‍ മടങ്ങുകയുമാണ് ഉണ്ടായതെന്നും പാലേരി രമേശന്‍ വാര്‍ത്താ ക്കുറിപ്പില്‍ അറിയിച്ചു. സൊസൈറ്റിയുടെ ഇന്‍കം ടാക്‌സ് സ്റ്റേറ്റ്മെന്റ് ആവശ്യപ്പെടുകയും അതു പരിശോധിച്ച് കൃത്യമാണെന്ന് ബോധ്യപ്പെടുകയും ചെയ്തു. വസ്തുത ഇതുമാത്രം ആയിരിക്കെ റെയ്ഡ് നടന്നു എന്ന മട്ടില്‍ വാര്‍ത്ത പ്രചരിച്ച്ത് 13000-ത്തോളം തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് ഉപജീവനത്തിന് ആധാരമായ ഒരു സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താനേ സഹായിക്കൂ എന്നും പാലേരി രമേശന്‍ അറിയിച്ചു.