സംഗീത ഇതിഹാസം ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു,

മുംബൈ/ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിലെ പ്രതിഭയും പത്മശ്രീ ജേതാവുമായിരുന്ന ഇതിഹാസ സംഗീതജ്ഞന്‍ ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ അന്തരിച്ചു. 90 വയസ്സായിരുന്നു. സംഗീത ലോകത്തിന് തീരാനഷ്ടമാണ് ഈ വിയോഗം. ഞായറാഴ്ച ഉച്ചയോടെ മുംബൈയിലെ വസതിയിലായിരുന്നു അന്ത്യം. ഉച്ചയ്ക്ക് 12.37ന് ആണ് അദ്ദേഹം അന്ത്യശ്വാസം വലിച്തെന്നും,അപ്രതീക്ഷിതമായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും, മരുമകള്‍ നമ്രത ഗുപ്ത ഖാനാണ് അറിയിക്കുന്നത്.
രാവിലെ മസാജിനിടെ അദ്ദേഹം ഛര്‍ദിച്ചിരുന്നു.ഡോക്ടറെ വരുത്തി പരിശോധന നടത്തുമ്പോൾ മരണം സംഭവിച്ചിരുന്നു. പത്മഭൂഷണ്‍, സംഗീത നാടക അക്കാദമി അവാര്‍ഡ്, പത്മവിഭൂഷണ്‍ എന്നിവ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
യുപിയിലെ ബദായൂനില്‍ സംഗീത കുടുംബത്തിൽ ജനിച്ച ഗുലാം മുസ്തഫ ഖാന്റെ വിയോഗത്തിൽ ലതാ മങ്കേഷ്‌കര്‍ അടക്കം സംഗീത ലോകത്തെ നിരവധി പേര്‍ അനുശോചനം രേഖപ്പെടുത്തി. ഉസ്താദ് ഗുലാം മുസ്തഫ ഖാന്‍ സാഹിബ് നമ്മെ വിട്ട് പോയിരിക്കുന്നു എന്ന ദു:ഖകരമായ വാര്‍ത്തയാണ് എനിക്ക് ഇപ്പോള്‍ അറിയാന്‍ കഴിഞ്ഞത്. ശരിക്കും ഇതെന്നെ വിഷമത്തിലാക്കുന്നു. നല്ലൊരു ഗായകന്‍ മാത്രല്ല, നല്ലൊരു മനുഷ്യന്‍ കൂടിയായിരുന്നു അദ്ദേഹമെന്ന് ലതാ മങ്കേഷ്‌കര്‍ കുറിച്ചു. ഞാനും എന്റെ ബന്ധുവും ആലാപനം പഠിച്ചത് മുസ്തഫ ഖാനില്‍ നിന്നാണെന്നും ലതാ മതേഷ്‌കര്‍ ട്വിറ്ററിൽ കുറിച്ചു.
അധ്യാപകരില്‍ ഏറ്റവും മികച്ചത് എന്നാണ് എആര്‍ റഹ്മാന്‍ കുറിച്ചത്. മറ്റൊരു നഷ്ടം കൂടി എന്ന് ഗായകനും സംഗീത സംവിധായകനുമായ വിശാല്‍ ദദ്‌ലാനി കുറിച്ചു. അംജദ് അലി ഖാനും അനുശോചനം അറിയിച്ചു. രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞന്‍മാരില്‍ ഒരാളെയാണ് നഷ്ടമായത്. എന്നാല്‍ അദ്ദേഹത്തിന്റെ ഇതിഹാസ സംഗീതം എക്കാലവും ജീവിക്കുമെന്ന് അംജദ് അലി ഖാന്‍ ട്വീറ്റ് ചെയ്തു.