CinemaCovidKerala NewsLatest NewsLaw,MovieNews
മലയാളികളുടെ പെപ്പേ വിവാഹിതനായി.
മലയാളികളുടെ പ്രീയപ്പെട്ട പെപ്പേയുടെ വിവാഹത്തെ കുറിച്ചാണ് സമൂഹമാധ്യമങ്ങള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. അങ്കമാലി ഡയറീസ് എന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമയിലൂടെ മലയാളികളുടെ മനസ്സിലേക്ക് ഇറങ്ങി ചെന്ന കഥാപാത്രമായ പെപ്പേയെ അവതരിപ്പിച്ച ആന്റണി വര്‍ഗീസ് വിവാഹിതനായി.
അങ്കമാലി സ്വദേശി അനീഷ പൗലോസാണ് പെപ്പേയുടെ വധു. നീണ്ട നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്.
കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചു നടത്തിയ വിവാഹത്തില്‍ അടുത്ത കുടുംബാംഗങ്ങള്‍ മാത്രമേ പങ്കെടുത്തുളളു. ഇരുവരുടെയും വിവാഹനിശ്ചയത്തിന്റെയും ഹല്‍ദി ആഘോഷത്തിന്റെയും ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
പെപ്പേയുടെ ജാന്‍ മേരി, ആനപ്പറമ്പിലെ വേള്‍ഡ് കപ്പ്, ആരവം എന്നീ സിനിമകളുടെ ചിത്രീകരണ പ്രവര്‍ത്തികള്‍ തുടരുകയാണ്.