CrimeKerala NewsLatest NewsUncategorized
പത്തനംതിട്ടയിൽ അച്ഛന്റെ മർദനമേറ്റ് അഞ്ച് വയസുകാരി മരിച്ചു; രണ്ടാനച്ഛൻ കസ്റ്റഡിയിൽ

പത്തനംതിട്ട: അഞ്ചു വയസുകാരി മർദ്ദനമേറ്റു മരിച്ചതായി ആരോപണം. ദേഹമാസകലം പരിക്കേറ്റ നിലയിൽ കുട്ടി പത്തനംതിട്ട ജനറൽ ആശുപത്രിയിൽ എത്തിയ്ക്കുമ്പഴേയ്ക്കും മരിച്ചിരുന്നു. പത്തനംതിട്ട കുഴമ്പായിലാണ് സംഭവം. തമിഴ്‌നാട് രാജപാളയം സ്വദേശികളുടെ മകളാണ്. കുട്ടിയുടെ രണ്ടാനച്ഛൻ അലക്‌സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കുട്ടിയെ ഇയാൾ മർദ്ദിച്ചതായി അമ്മ കനക മൊഴി നൽകിയിട്ടുണ്ട്. അമ്മയേയും പൊലീസ് ചോദ്യംചെയ്യുകയാണ്. കുട്ടി പീഡനത്തിന് ഇരയായതായും സംശയം ഉയർന്നിട്ടുണ്ട്.