CinemaKerala NewsLatest News
റിയാലിറ്റി ഷോ താരം മഞ്ജുഷ മരിച്ച അതേ സ്‌കൂട്ടര്‍ അപകടത്തില്‍ അച്ഛനും മരണം
വാഹനാപകടത്തില്‍ അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹന്‍ദാസും വാഹനാപകടത്തില്‍ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. മോഹന്‍ദാസ് സഞ്ചരിച്ച സ്‌കൂട്ടറില്‍ ബൊലേറോ പിക്ക് അപ്പ് ഇടിക്കുകയായിരുന്നു. അപകട ശേഷം നിര്‍ത്താതെ പോയ വാഹനം പിന്നീട് പിടികൂടി.പെരുമ്ബാവൂര്‍ പുല്ലുവഴിയിലാണ് അപകടം നടന്നത്.
2018 ലായിരുന്നു റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്‍ദാസ് സ്‌കൂട്ടര്‍ അപകടത്തില്‍ മരിച്ചത്. എംസി റോഡില്‍ താന്നിപ്പുഴയില്‍ മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.കാലടി ശ്രീശങ്കര സംസ്‌കൃത സര്‍വകലാശാലയില്‍ നൃത്ത ഗവേഷണ വിദ്യാര്‍ഥിയും ഗായികയുമായുമായിരുന്നു മഞ്ജുഷ സ്റ്റാര്‍ സിങ്ങര്‍ റിയാലിറ്റി ഷോയിലൂടെ ജനപ്രീതി നേടിയ ഗായികയുമായിരുന്നു.