CinemaLatest NewsNationalNews
കങ്കണയുടെ അക്കൗണ്ട് ട്വിറ്റര്‍ പൂട്ടി; നടപടി മമതക്കെതിരായ വിദ്വേഷ പരാമര്‍ശത്തിന്
മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ ട്വിറ്റര്‍ അക്കൗണ്ട് ട്വിറ്റര്‍ സസ്‌പെന്‍ഡ് ചെയ്തു. മമതാ ബാനര്‍ജിയെ രാക്ഷസിയെന്നും, ബംഗാളിനെ മമത കശ്മീരാക്കി മാറ്റുകയാണെന്നുമുള്ള ട്വീറ്റുകള്‍ക്ക് പിന്നാലെയാണ് നടപടി.
ബംഗാളില്‍ രാഷ്ട്രപതി ഭരണം കൊണ്ടുവരണം. ഒരു ഗുണ്ടയെ കൊല്ലാന്‍ മറ്റൊരു സൂപ്പര്‍ ഗുണ്ടക്കേ സാധിക്കൂ. മോദിജീ, രണ്ടായിരത്തിന്റെ തുടക്കത്തില്‍ ചെയ്ത പോലെ ദശാവതാരത്തിലൂടെ കടിഞ്ഞാണില്ലാത്ത ഈ രാക്ഷസിയെ മെരുക്കൂ -എന്നെല്ലാമായിരുന്നു കങ്കണയുടെ ട്വീറ്റ്.
നടിയുടെ ട്വീറ്റിനെ തുടര്‍ന്ന് വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതോടെയാണ് ട്വിറ്റര്‍ നടപടി സ്വീകരിച്ചത്.