Latest News

മഹാരാഷ്ട്രയില്‍ ശക്തമായ മഴ, വെള്ളപ്പൊക്കം; മണ്ണിടിച്ചിലില്‍ 36 മരണം

മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയില്‍ മണ്ണിടിച്ചിലില്‍ 36 പേര്‍ മരിച്ചു. കൊങ്കണ്‍ മേഖലയില്‍ ശക്തമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നിരവധി പേരാണ് അകപ്പെട്ടത്. മുംബൈ നഗരത്തില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെയാണിത്.

റായ്ഗഡ് ജില്ലയിലെ വെള്ളപ്പൊക്കെ പ്രദേശങ്ങളില്‍ നിന്ന് ഹെലികോപ്ടറുകള്‍ അടക്കം ഉപയോഗിച്ചാണ് ആളുകളെ ഒഴിപ്പിക്കുന്നത്.
കുടുങ്ങി കിടക്കുന്നവരോട് ഉയര്‍ന്ന പ്രദേശങ്ങളിലേക്കും വീടിന്റെ മേല്‍ക്കൂരകളിലേക്കും മാറിനില്‍ക്കാന്‍ അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്്.

കഴിഞ്ഞ ദിവസമുണ്ടായ മൂന്ന് മണ്ണിടിച്ചിലുകളില്‍് 36 പേരാണ് മരിച്ചത്. ഒരിടത്ത് നിന്ന് 32 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. മറ്റിടങ്ങളില്‍ നിന്ന് നാല് മൃതദേഹങ്ങളും കണ്ടെത്തി.

നാവിക സേസേനയുടെ രണ്ട് രക്ഷാപ്രവര്‍ത്തന സംഘങ്ങള്‍, രണ്ട് തീര സംരക്ഷണ സേന, ദേശീയ ദുരന്ത നിവാരണ സേനയിലെ മൂന്ന് ടീം, 12 പ്രാദേശിക ദുരിതാശ്വാസ സംഘങ്ങള്‍ തുടങ്ങിയവരെ വെള്ളപ്പൊക്ക പ്രദേശങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥരുമായും പ്രദേശിക ഭരണകൂടങ്ങളുമായും സംസാരിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സ്ഥിതിഗതികള്‍ വിലയിരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button