ട്വിറ്റര്‍ ഇന്ത്യ പബ്ലിക് പോളിസി മേധാവി മഹിമ കൗള്‍ രാജിവച്ചു

ന്യൂഡല്‍ഹി: ട്വിറ്റര്‍ ഇന്ത്യയുടെ പബ്ലിക് പോളിസി മേധാവി മഹിമ കൗള്‍ രാജിവച്ചു. ട്വിറ്ററിന്റെ സീനിയര്‍ എക്സിക്യൂട്ടീവാണ് ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിച്ചത്. വ്യക്തിപരമായ കാരണങ്ങളാലാണ് രാജി എന്നാണ് ട്വിറ്ററിന് ഔദ്യോഗിക വിശദീകരണം. കുറച്ച് കാലത്തേക്ക് വിശ്രമിക്കാനാണ് താന്‍ രാജിവച്ചതെന്നാണ് കൗള്‍ പറയുന്നത്.
2015 ലായിരുന്നു മഹിമ കൗള്‍ ട്വിറ്ററില്‍ ചേര്‍ന്നത്. “farmers genocide” എന്ന ഹാഷ്ടാഗുമായി ബന്ധപ്പെട്ട ട്വീറ്റുകള്‍ ഒഴിവാക്കാതെ ഇന്ത്യന്‍ നിയമം ലംഘിച്ചു എന്ന ആരോപണം ട്വിറ്ററിനെതിരെ നിലനില്‍ക്കുന്ന സമയത്താണ് കൗളിന്റെ രാജി. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയും പ്രചോദനവുമായി എന്ന് കാണിച്ച് താല്കാലികമായി പിന്‍വലിച്ച അക്കൗണ്ടുകള്‍ വീണ്ടും സജീവമാകാന്‍ അനുവാദം നല്‍കിയതിനും, കര്‍ഷക പ്രക്ഷേഭത്തെ പിന്തുണയ്ക്കുന്ന ഹാഷ്ടാഗുകളും ട്വീറ്റുകളും നീക്കം ചെയ്യണമെന്ന ആവശ്യം പരിഗണിക്കാത്തതിനും ഇന്ത്യന്‍ സര്‍ക്കാരിന്റെ എതിര്‍പ്പ് ട്വിറ്റര്‍ മേധാവി നേരിടുന്നുണ്ട്.
കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണ നല്കി ട്വീറ്റ് ചെയ്ത അക്കൗണ്ടുകള്‍ തിങ്കളാഴ്ച ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. എന്നാല്‍, അഭിപ്രായ സ്വാതന്ത്ര്യം, വാര്‍ത്താപ്രാധാന്യമുള്ളവ, എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ട്വിറ്റര്‍ അക്കൗണ്ടുകള്‍ പുനസ്ഥാപിക്കുകയായിരുന്നു. ഇതിനിടെ, സര്‍ക്കാര്‍ ഫ്ലാഗുചെയ്ത ഇരുനൂറ്റിഅന്‍പതിലധികം അക്കൗണ്ടുകളും പോസ്റ്റുകളും ട്വിറ്ററില്‍ കാണാനിടയായാല്‍ കമ്ബനിക്കെതിരെ നടപടികളുണ്ടാക്കുമെന്ന് ചൂണ്ടിക്കാട്ടി നല്കി ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയം മുന്നറിയിപ്പ് നല്കി