Kerala NewsLatest News
എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടുവയസുകാരന്‍ മരിച്ചു
മലപ്പുറം: എലിവിഷം അബദ്ധത്തില്‍ കഴിച്ച് രണ്ടുവയസുകാരന്‍ മരിച്ചു. കണ്ണമംഗലം കിളിനക്കോട് ഉത്തന്‍ നല്ലേങ്ങര മൂസക്കുട്ടിയുടെയും ഹസീനയുടെയും മകനായ ഷയ്യാഹ് ആണ് മരിച്ചത്..
വീട്ടില്‍ എലിശല്യമുള്ളതിനാല്‍ ഇവയെ നശിപ്പിക്കാന്‍ വിഷം വെച്ചിരുന്നു. കുട്ടി അറിയാതെ ഇതെടുത്ത് കഴിക്കുകയായിരുന്നു. ഒരാഴ്ച മുമ്ബാണ് സംഭവം.
ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുഞ്ഞ് ഇന്നലെ പുലര്‍ച്ചെയാണ് മരിച്ചത്. സഹോദരങ്ങള്‍ : മുഹമ്മദ് അഷ്‌റഫ്, അമീന്‍, ഷിബിന്‍ ഷാ.