Kerala NewsLatest NewsSportsUncategorized

ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി

കൊച്ചി: ഇൻസ്റ്റഗ്രാമിൽ രണ്ടു മില്യൺ (ഇരുപത് ലക്ഷം) ഫോളോവേഴ്‌സ് എന്ന നേട്ടം സ്വന്തമാക്കി കേരളാ ബ്ലാസ്റ്റേഴ്‌സ് എഫ്.സി. ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്ന ഇന്ത്യയിലെ ആദ്യ ഫുട്ബോൾ ക്ലബുകൂടിയാണ് കേരളാ ബ്ലാസ്റ്റേഴ്‌സ്.

രാജ്യത്തെ ഏറ്റവും വലിയ ആരാധക കൂട്ടമുള്ള ഫുട്‌ബോൾ ക്ലബ്ബാണെന്ന് അറിയുന്നതിൽ അതിയായ സന്തോഷമുണ്ട്. ഇത് അഭിമാനകരമായ നിമിഷമാണെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്.സി ഡയറക്ടർ നിഖിൽ ഭരദ്വാജ് പറഞ്ഞു.

മഞ്ഞപ്പട ഈ മഹത്തായ ക്ലബിന്റെ മുഖമുദ്രയായി മാറി കഴിഞ്ഞു. ഈ സീസണിൽ അവരുടെ പിന്തുണയും സാനിധ്യവും ഞങ്ങൾക്ക് നഷ്ടമായി. കഴിഞ്ഞ ആറ് വർഷത്തിനിടെ കെബിഎഫ്‌സി ബ്രാൻഡ് അതിശക്തമായി വളർന്നിട്ടുണ്ട്. ഇത്തരം നാഴികക്കല്ലുകൾ ക്ലബിന്റെ വാണിജ്യപരമായ വളർച്ചയ്ക്കുള്ള പ്രതിബദ്ധതയെയും അടിവരയിടുന്നു. ഞങ്ങളുടെ ക്ലബ്ബിനായി സ്ഥാപിക്കപ്പെട്ട മൂലതത്ത്വങ്ങളും കാഴ്ച്ചപ്പാടും, ഫുട്‌ബോൾ ക്ലബ്ബിന്റെ എല്ലാ വശങ്ങളിലും ശക്തവും ദൃഢമായും തുടരുന്നു-നിഖിൽ ഭരദ്വാജ് കൂട്ടിച്ചേർത്തു.

വ്യക്തമായ കാഴ്ചപ്പാടും മികച്ച രീതിയിലുള്ള അടിത്തറയ്ക്കുമൊപ്പം ഒരു പ്രബലമായ നാഴികക്കല്ലാണ് ഈ ബ്രാൻഡ് നേടിയത്. അതോടൊപ്പം, ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും കൂടുതൽ പേർ പിന്തുടരുന്ന സ്‌പോർട്‌സ് ക്ലബ്ബായി മാറാനും ക്ലബ്ബ് ലക്ഷ്യമിടുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button