CrimeKerala NewsLatest NewsUncategorized

കോവിഡ് ബാധിതയെന്ന് അറിഞ്ഞ് ഭാര്യയുടെ തല വെട്ടിമാറ്റി; റെയിൽവേ ഉദ്യോഗസ്ഥൻ കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കി

പട്‌ന: ബിഹാറിൽ കോവിഡ് ബാധിതയാണെന്ന് അറിഞ്ഞതിന് പിന്നാലെ ഭാര്യയുടെ തല വെട്ടിമാറ്റി റെയിൽവേ ഉദ്യോഗസ്ഥൻ. ഭാര്യയെ കൊലപ്പെടുത്തി തൊട്ടടുത്ത നിമിഷം തന്നെ ഭർത്താവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് ചാടി ജീവനൊടുക്കി.

പത്രക്കർ നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. റെയിൽവേ ഉദ്യോഗസ്ഥനായ അതുൽ ലാൽ ആണ് ഭാര്യയെ കൊലപ്പെടുത്തിയത്. ഭാര്യ കോവിഡ് ബാധിതയാണ് എന്ന് അറിഞ്ഞതാണ് പ്രകോപനത്തിന് കാരണം.

അപ്പാർട്ട്‌മെന്റിൽ വച്ചാണ് സംഭവം നടന്നത്. അതുൽ ലാൽ ഭാര്യയുടെ തല വെട്ടിമാറ്റുകയായിരുന്നു. ഇതിന് പിന്നാലെ കെട്ടിടത്തിന്റെ ടെറസിന്റെ മുകളിൽ നിന്ന് ചാടി റെയിൽവേ ഉദ്യോഗസ്ഥൻ ജീവനൊടുക്കിയതായി പൊലീസ് പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button