കൊവിഡ്: കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം
ദില്ലി: കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്രം. കൊവിഡ് മൂന്നാം തരംഗത്തെ മുന്നില്‍ കണ്ടുകൊണ്ടാണ് കേരളം ഉള്‍പ്പടെയള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയത്.
കേന്ദ്ര ആരോഗ്യ സെക്രട്ടറി സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു. ഉത്സവങ്ങളില്‍് ജനക്കൂട്ടം ഒഴിവാക്കണമെന്നും ഓണം, മുഹറം, ജന്മാഷ്ടമി തുടങ്ങിയവയക്ക് ഇളവുകള്‍ അനുവദിക്കരുതെന്നും കത്തില്‍ പറയുന്നു.
ആഘോഷങ്ങള്‍ ‘സൂപ്പര്‍ സ്പ്രഡര്‍’ ആകാന്‍ സാധ്യതയുണ്ടെന്നും വൈറസ്് വ്യാപനം നിയന്ത്രിക്കാന്‍ പ്രാദേശിക നിയന്ത്രണം തുടരണമെന്നും ഐസിഎംആര്‍ മുന്നറിയിപ്പ് നല്‍കിയതായും കത്തില്‍ പറയുന്നു. കേരളത്തില്‍ ഇപ്പോഴത്തെ പ്രതിദിന കൊവിഡ് രോഗികളുടെ കണക്ക് ഇരുപതിനായിരത്തിന് മുകളിലാണ്.
കേന്ദ്രസംഘം സ്ഥിതിഗതികള്‍ വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് സംഘം കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ കേരളത്തില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കാന്‍ തീരുമാനിച്ചിരുന്നു.