സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്തു, സ്റ്റേഷനില്‍ പൊലീസുകാരും നിരവധിപേരും നോക്കിനില്‍ക്കെ സ്വയം വിവസ്ത്രയായി ബഹളംവെച്ചു.

അങ്കമാലി / വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന കാരണത്താൽ സ്‌കൂട്ടര്‍ യാത്രക്കാരിയെ നടുറോഡില്‍ ഇടിച്ചുവീഴ്ത്തി മര്‍ദ്ദിക്കുകയും വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ചെയ്ത കോടുശേരി പൊന്നാടത്ത് വീട്ടിൽ സിഫ്സി എന്ന കൊച്ചുത്രേസ്യ 48 നെ അങ്കമാലി പൊലിസ് അറസ്റ്റു ചെയ്തു. ശനിയാഴ്ച രാവിലെ 11 മണിയോടെ അങ്കമാലി ടിബി ജംക്‌ഷനിൽ നടന്ന സംഭവത്തിൽ പരുക്കേറ്റ യാത്രക്കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സ്കൂട്ടർ യാത്രക്കാരിയായ ഇരുപതുകാരിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തിയും കഴുത്തിൽ പിടിച്ച് ശ്വാസം മുട്ടിക്കുകയും ചെയ്ത് സിപ്സി ഉപദ്രവിക്കുകയായിരുന്നു. ഇതിനിടെ അസഭ്യം പറഞ്ഞ് കൊണ്ട് യാത്രക്കാരിയുടെ വസ്ത്രങ്ങളും വലിച്ചുകീറുകയുണ്ടായി. സംഭവം കണ്ട നാട്ടുകാര്‍ ഉടന്‍തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തി പ്രതിയെ അറസ്റ്റ് ചെയ്ത് വാഹനം കസ്റ്റഡിയിലെടുത്തു. എന്നാൽ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച സിപ്‌സി സ്വയം വസ്ത്രം വലിച്ചുകീറി അവിടെ നിന്ന് ബഹളംവെച്ചു. പുരുഷപൊലീസുകാരും സ്റ്റേഷനില്‍ എത്തിയ നിരവധിപേരും നോക്കിനില്‍ക്കെ സിഫ്സി സ്വയം വിവസ്ത്രയാവുന്ന അക്രമം കൂടി കാട്ടുകയായിരുന്നു. സ്റ്റേഷനിൽ വനിത പൊലീസ് അടക്കം ഇടപെട്ടാണ് ഇവരെ ശാന്തയാക്കുന്നത്.
കൊരട്ടി സ്വദേശിയാണ് സിപ്‌സിയെ വിവാഹം കഴിച്ചിരുന്നത്. ഭര്‍ത്താവ് ഇവരെ ഉപേക്ഷിച്ച് പോയി. കഞ്ചാവ് – സെക്‌സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്‌സിയെന്നാണ് പൊലീസ് പറയുന്നത്. നിലവിൽ കഞ്ചാവ് കേസിൽ പ്രതിയായ 20 വയസുകാരനൊപ്പമാണ് താമസം. ഇതിനു മുൻപും കേസുകളിൽപെട്ട് പൊലീസ് എത്തുമ്പോൾ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുക എന്നത് ഇവരുടെ പതിവും അടവും ആയിരുന്നു. മറ്റൊരു സംഭവവുമായി ബന്ധപെട്ടു പൊലീസ് സ്റ്റേഷന്‍ കെട്ടിടത്തിന് മുകളില്‍ക്കയറി ആത്മഹത്യഭീഷിണിയും മുഴക്കിയിട്ടുണ്ട്. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ ആശുപത്രിയിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിച്ചപ്പോൾ അതിനും തയ്യാറായില്ല. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കുന്നുണ്ട്.