Editor's ChoiceKerala NewsLatest NewsLocal NewsNationalNewsSports

വരുണും റാണയും തിളങ്ങി; ഡൽഹിയെ തകർത്ത് കൊൽക്കത്ത.

ആദ്യത്തെ ശാന്തതയ്ക്ക് ശേഷം കൊൽക്കത്ത കൊടുങ്കാറ്റായപ്പോൾ ഐ പി എല്ലിൽ ശനിയാഴ്ച്ചത്തെ ആദ്യ മത്സരത്തിൽ ഡൽഹിക്ക് സമ്പൂർണ്ണ തോൽവി.59 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഡൽഹി ക്യാപ്പിറ്റൽസിനെ തകർത്തത്.കൊൽക്കത്ത ഉയർത്തിയ 195 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഡൽഹി ക്യാപ്പിറ്റൽസിന് 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 135 റൺസെടുക്കാനേ സാധിച്ചുള്ളൂ.അഞ്ചു വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ വരുൺ ചക്രവർത്തിയും 53 പന്തിൽ 81 റൺസെടുത്ത നിതീഷ് റാണയുടെയും പ്രകടന മികവിലായിരുന്നു കൊൽക്കത്തയുടെ ജയം.

195 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന് ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. നാല് ഓവറിൽ 20 റൺസ് വഴങ്ങിയാണ് വരുൺ അഞ്ചു വിക്കറ്റ് വീഴ്ത്തിയത്. ഈ സീസണിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.ഇന്നിങ്സിന്റെ ആദ്യ പന്തിൽ തന്നെ അജിങ്ക്യ രഹാനെയെ (0) മടക്കി പാറ്റ് കമ്മിൻസ് ഡൽഹിയെ ഞെട്ടിച്ചു. മൂന്നാം ഓവറിൽ ഫോമിലുള്ള ശിഖർ ധവാനെയും (6) കമ്മിൻസ് പുറത്താക്കി.തുടർന്ന് മൂന്നാം വിക്കറ്റിൽ ഒന്നിച്ച ശ്രേയസും ഋഷഭ് പന്തും ചേർന്ന് ഡൽഹിയെ 76 വരെയെത്തിച്ചു. ഇരുവരും ചേർന്ന് 63 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. 33 പന്തിൽ നിന്ന് ഒരു സിക്സും രണ്ടു ഫോറുമടക്കം 27 റൺസെടുത്ത പന്തിനെ പുറത്താക്കി വരുൺ വരുൺ ചക്രവർത്തിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.
പിന്നാലെ 14-ാം ഓവറിൽ തുടർച്ചയായ പന്തുകളിൽ ഷിംറോൺ ഹെറ്റ്മയറെയും (10) ശ്രേയസ് അയ്യരെയും പുറത്താക്കിയ വരുൺ ഡൽഹിയുടെ നട്ടെല്ലൊടിച്ചു. പിന്നാലെ മാർക്കസ് സ്റ്റോയ്നിസ് (6), അക്ഷർ പട്ടേൽ (9) എന്നിവരെയും വരുൺ മടക്കിയതോടെ ഡൽഹി പരാജയം ഉറപ്പിച്ചു.38 പന്തിൽ നിന്ന് അഞ്ചു ഫോറുകളടക്കം 47 റൺസെടുത്ത ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് ഡൽഹിയുടെ ടോപ് സ്കോറർ. കൊൽക്കത്തയ്ക്കായി പാറ്റ് കമ്മിൻസ് മൂന്നു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത തുടക്കവും തകർച്ചയോടെയായിരുന്നു.ഗില്ലിനൊപ്പം നിതീഷ് റാണയാണ് കൊൽക്കത്തയ്ക്കായി ഇത്തവണ ഇന്നിങ്സ് ഓപ്പൺ ചെയ്തത്.7.2 ഓവറിൽ മൂന്നിന് 42 റൺസെന്ന നിലയിൽ തകർച്ച നേരിട്ട കൊൽക്കത്തയെ റാണ – നരെയ്ൻ സഖ്യമാണ് 194-ൽ എത്തിച്ചത്. നാലാം വിക്കറ്റിൽ 115 റൺസാണ് ഇരുവരും കൊൽക്കത്ത സ്കോറിലേക്ക് ചേർത്തത്. 32 പന്തിൽ 64 റൺസായിരുന്നു നരെയ്ൻ്റെ സംഭാവന. ക്യാപ്പറ്റൻ മോർഗൻ, ത്രിപതി എന്നിവർക്കൊ
ഴികെ മറ്റാർക്കും കൊൽക്കത്തയിൽ രണ്ടക്കം കടക്കം നേടാനായില്ല. ഡൽഹിക്കായി റബാഡ, നോർത്തെ, സ്റ്റോണിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button