വധുവിന് നല്‍കിയ സ്വര്‍ണ്ണം തിരിച്ചേല്‍പ്പിച്ച് വരന്‍

ആലപ്പുഴ: സ്ത്രീധന സമ്ബ്രദായത്തിനെതിരെ ശക്തമായ സന്ദേശം നല്‍കുന്നതാണ് ആലപ്പുഴ ജില്ലയില്‍ സതീഷ് സത്യന്റെയും ശ്രുതി രാജിന്റെയും വിവാഹം. തന്റെ വധുവിന് നല്‍കിയ സ്വര്‍ണ്ണം വീട്ടുകാരെ തിരികെ ഏല്‍പ്പിച്ചാണ് വരനും കൂട്ടരും കേരളത്തിന് തന്നെ മാതൃകയായത്.
വധുവിന്റെ കുടുംബത്തില്‍ നിന്ന് സ്വര്‍ണം സ്വീകരിക്കാന്‍ അദ്ദേഹം വിസമ്മതിക്കുകയും അത് അവര്‍ക്ക് കൈമാറുകയും ചെയ്തു. സ്ത്രീധനം ചോദിച്ച് പീഡിപ്പിച്ചുവെന്നാരോപിച്ച് നിരവധി യുവതികള്‍ക്ക് ജീവന്‍ നഷ്‌ടപ്പെടുന്ന സംഭവങ്ങള്‍ സംസ്ഥാനത്ത് കൂടി വരുന്നതിനിടെയാണ് ഇത്തരത്തില്‍ ഒരു മാതൃക വരനും കുടുംബവും കാണിച്ചിരിക്കുന്നത്.
വ്യാഴാഴ്ച പനയില്‍ ദേവി ക്ഷേത്രത്തില്‍ വച്ചാണ് ഇരുവരും വിവാഹിതരായത്. വിവാഹച്ചടങ്ങിനു തൊട്ടുപിന്നാലെ സതീഷും പിതാവ് സത്യനും വധു ധരിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ എസ്‌എന്‍ഡിപി ബ്രാഞ്ച് കമ്മിറ്റി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മാതാപിതാക്കള്‍ക്ക് തിരികെ നല്‍കുകയായിരുന്നു.