Latest NewsNationalUncategorized
കർണാടക പതാക ഉപയോഗിച്ചുള്ള ബിക്കിനി ആമസോണിൽ വിൽപനയ്ക്ക്
ബെംഗളൂരു: ഇന്ത്യയിലെ ഏറ്റവും മോശം ഭാഷയെന്ന ചോദ്യത്തിന് കന്നഡയെന്ന ഉത്തരം നൽകിയ ഗൂഗിൾ നേരിടേണ്ടി വന്നത് കടുത്ത പ്രതിഷേധമായിരുന്നു. ഇപ്പോഴിതാ കർണാടകത്തിന്റെ പതാക ഉപയോഗിച്ചുള്ള ബിക്കിനി വില്പനയ്ക്ക് വച്ചിരിക്കുകയാണ് ആമസോൺ കാനഡ.
ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ബഹുരാഷ്ട്ര കമ്പനികൾ കർണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണമെന്നും കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണെന്നും നിയമമന്ത്രി അരവിന്ദ് ലിംബാവലി പ്രതികരിച്ചു.
‘കർണാടക പതാക സഹിതമുള്ള ബിക്കിനി വിൽപനക്ക് വെച്ചതിന് ക്ഷമ ചോദിക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കും. ബഹുരാഷ്ട്ര കമ്പനികൾ കർണാടകയെ അവഹേളിക്കുന്നത് അവസാനിപ്പിക്കണം. ഇത് കന്നടിഗരുടെ ആത്മാഭിമാനത്തിന്റെ പ്രശ്‌നമാണ്’- മന്ത്രി ട്വീറ്റ് ചെയ്തു.