ഞാന്‍ മാറിത്തരാന്‍ തയ്യാര്‍, കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം;കെ.മുരളീധരന്‍
ഇന്നോ നാളയോ പ്രതിപക്ഷ നേതാവിനെ തിരുമാനിക്കുമെന്ന് കെ മുരളീധരന്‍. ഹൈക്കമാന്‍റാണ് അന്തിമ തീരുമാനം എടുക്കുകയെന്നും മുരളീധരന്‍. നിലവിലെ ചര്‍ച്ച പ്രതിപക്ഷ നേതാവിനെ സംബന്ധിച്ച് മാത്രമാണെന്നും കെപിസിസി പ്രസിഡന്‍റ്, യുഡിഎഫ് കണ്‍വീനര്‍ എന്നീ സ്ഥാനങ്ങളില്‍ മാറ്റം ഇപ്പോഴില്ലെന്ന സൂചനയും അദ്ദേഹം നല്‍കി.
കോണ്‍ഗ്രസ് പരാജയത്തെ പരാജയമായി തന്നെ കാണുന്നു. പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ കൂട്ടായ പ്രവര്‍ത്തനം വേണം.വികാരമല്ല വിവേകമാണ് വേണ്ടത്. 24 ന് പ്രതിക്ഷ നേതാവ് സഭയില്‍ ഉണ്ടാകുമെന്നും മുരളീധരന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഇത്രയും വൈകിയത് എന്തുകൊണ്ടെന്നും കോണ്‍ഗ്രസ്സിനെ കുറ്റപ്പെടുത്തുന്നവര്‍ ചിന്തിക്കണം. കോവിഡ് കാരണമാണ് പ്രതിപക്ഷം സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കാതിരുന്നത്. കോണ്‍ഗ്രസ് മുക്തമാക്കാന്‍ മോദി വിചാരിച്ചാല്‍ നടക്കില്ല. പിന്നെല്ലേ പിണറായിയെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്‍റെ ഭാഗത്ത് തെറ്റ് കണ്ടാല്‍ പ്രതികരിക്കുമെന്നും പുതിയ മന്ത്രിസഭയില്‍ ആരേയും മോശക്കാരായി കാണുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിപക്ഷ നേതാവ് ആരെന്ന് എം.എല്‍എമാര്‍ അഭിപ്രായം പറയുമെന്നും സംഘടന തലത്തില്‍ മൊത്തം അഴിച്ചു പണി വേണമെന്നും കെ.മുരളീധരന്‍ പറഞ്ഞു. തോല്‍വിക്ക് കാരണം പാര്‍ട്ടിക്ക് അടിത്തറ ഇല്ലാതായതാണ്. ഹൈക്കമാന്‍ഡ് നന്നായി നയിച്ചു. പക്ഷെ അത് വോട്ടാക്കി മാറ്റാന്‍ ഇവിടെ കഴിഞ്ഞില്ല. സ്ഥാനമാനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തില്‍ വീതം വെക്കുന്നത് ശരിയല്ല. തനിക്ക് ഒരു ചുമതലയും വേണ്ട. ഇക്കാര്യം നേതൃത്ത്വത്തോട് അറിയിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ തലമുറ മാറ്റം വേണം. താന്‍ മാറിത്തരാന്‍ തയ്യാറാണെന്നും മുരളീധരന്‍ പറഞ്ഞു.