Kerala NewsLatest News
ഒരേ സാരിത്തുമ്പില്‍ ജീവിതമവസാനിപ്പിച്ച് അച്ഛനും മകളും; സംഭവം രാമനാട്ടുകരയില്‍
കോഴിക്കോട് : രാമനാട്ടുകരയില്‍ പിതാവിനേയും മകളേയും വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രണ്ടു കിടപ്പുമുറികളിലായി ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടത്. ഇരുവരും ഒരേ സാരി മുറിച്ചാണ് ഫാനുകളില്‍ കെട്ടിയത്. ആത്‍മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചെന്നാണ് ലഭിക്കുന്ന സൂചന.
രാമനാട്ടുകര വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡില്‍ ഓയാസിസില്‍ കാലിക്കറ്റ് എയര്‍പോര്‍ട്ട് റിട്ട: ടെക്നിക്കല്‍ ഡയറക്ടര്‍ ആവേത്താന്‍ വീട്ടില്‍ പീതാംബരന്‍(61), മകള്‍ ശാരിക(31) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
പ്രബാവതിയാണ് പീതാംബരന്റെ ഭാര്യ മകന്‍ പ്രജിത്. ഫോറന്‍സിക് വിദഗ്‌ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.