ഇന്ത്യയില്‍ ടെസ്ലയുടെ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു

അമേരിക്കന്‍ ഇലക്ട്രിക് കാര്‍ നിര്‍മ്മാതാക്കളായ ടെസ്ല ഇന്ത്യയില്‍ ആദ്യത്തെ ചാര്‍ജിംഗ് സ്റ്റേഷന്‍ തുറന്നു. മോഡല്‍ വൈ ഇന്ത്യയില്‍ ഔദ്യോഗികമായി അവതരിപ്പിച്ച് ആഴ്ചകള്‍ക്കുള്ളില്‍ ആണ് ബാന്ദ്ര-കുര്‍ള കോംപ്ലക്സിലെ വണ്‍ ബികെസിയില്‍ കാര്‍ നിര്‍മ്മാതാവ് തങ്ങളുടെ ചാര്‍ജിംഗ് സ്റ്റേഷന്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പുതുതായി ആരംഭിച്ച ചാര്‍ജിംഗ് സ്റ്റേഷനില്‍ നാല് വി4 സൂപ്പര്‍ചാര്‍ജിംഗ് സ്റ്റാളുകളും നാല് ഡെസ്റ്റിനേഷന്‍ ചാര്‍ജിംഗ് സ്റ്റാളുകളും ഉള്‍പ്പെടുന്നു. 2025 സെപ്റ്റംബര്‍ പാദത്തോടെ ഇന്ത്യയില്‍ മൂന്ന് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ കൂടി തുറക്കുമെന്ന് ടെസ്ല പറയുന്നു. ലോവര്‍ പരേല്‍, താനെ, നവി മുംബൈ എന്നിവിടങ്ങളിലായിരിക്കും ഈ സ്റ്റേഷനുകള്‍. ടെസ്ലയുടെ ഇടത്തരം ഇലക്ട്രിക് എസ്യുവിയായ ടെസ്ല മോഡല്‍ വൈയുടെ രണ്ട് വകഭേദങ്ങള്‍ വിപണിയില്‍ ലഭ്യമാണ്. ഇതിന്റെ റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 59.89 ലക്ഷം മുതല്‍ വില ആരംഭിക്കുന്നു. ലോംഗ്-റേഞ്ച് റിയര്‍-വീല്‍ ഡ്രൈവ് വേരിയന്റിന് 67.89 ലക്ഷം മുതല്‍ വിലയുണ്ട്. ജൂലൈ 15 നാണ് ടെസ്ല ഇന്ത്യയില്‍ പ്രവേശിച്ചത്. 59.89 ലക്ഷം രൂപയില്‍ ആരംഭിക്കുന്ന മോഡല്‍ വൈ കമ്പനി പുറത്തിറക്കിരുന്നു