പത്തു സംവിധായകർ ഒരു വേദിയിൽ നിപ ലിറിക്സ് വീഡിയോ റിലീസ്.
MovieEntertainment

പത്തു സംവിധായകർ ഒരു വേദിയിൽ നിപ ലിറിക്സ് വീഡിയോ റിലീസ്.

സിനിമാ ചരിത്രത്തിൽ ആദ്യമായി മലയാളത്തിലെ പത്തു സംവിധായകർ ചേർന്ന് നിപ സിനിമയിലെ ലിറിക്സ് വീഡിയോ ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്യുന്നു. ഹിമു ക്രിയേഷൻസിൻ്റെ ബാനറിൽ ബെന്നി ആശംസ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന നിപ സിനിമയിലെ ലിറിക്സ് വീഡിയോ മലയാളത്തിലെ പ്രശസ്ത സംവിധായകരായ മധു, ലാൽ ജോസ്, സലിം കുമാർ, ജോഷി മാത്യു ,ജോണി ആൻ്റണി, പോൾസൺ, വേണു ബി.നായർ, ശാന്തിവിള ദിനേശ്,ബെന്നി ആശംസ, ഏബ്രഹാം ലിങ്കൺ എന്നിവർ ചേർന്നാണ് റിലീസ് ചെയ്യുന്നത്. ഈ പത്തു സംവിധായകരും നിപ എന്ന ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത. പ്രചോദ് ഉണ്ണി എഴുതി സുനിൽ ലാൽ ചേർത്തല സംഗീതം പകർന്ന ഗാനം പദ്മശ്രീ യേശുദാസ് ആലപിച്ചിരിക്കുന്നു. ഷൂട്ടിങ് പൂർത്തിയായ ചിത്രത്തിൻ്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുന്നു. മനോരമ മ്യൂസിക്കാണ് ഗാനങ്ങൾ വിപണിയിലെത്തിക്കുന്നത്.

Related Articles

Post Your Comments

Back to top button