

പച്ചക്കറി വാഹനത്തിൽ തക്കാളിപ്പെട്ടിയിൽ കർണ്ണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്തി കൊണ്ട് വരുകയായിരുന്ന അരകോടിയോളം രൂപയുടെ കുഴൽപ്പണം മുത്തങ്ങ ചെക്ക് പോസ്റ്റിൽ പിടികൂടി. കർണാടകയിൽ നിന്ന് മുത്തങ്ങ ചെക്ക് പോസ്റ്റ് വഴി വയനാട്ടിലേക്ക് കടത്തിക്കൊണ്ടു വന്ന കുഴൽ പണമാണ് മുത്തങ്ങ ചെക്ക് പോസ്റ്റിൽ ചൊവ്വാഴ്ച പിടികൂടുന്നത്. നാർക്കോട്ടിക് സെൽ ഡി.വൈ എസ്. പി റജി കുമാറിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം വാഹനപരിശോധന നടത്തുമ്പോഴാണ് തക്കാളി പെട്ടിക്കുള്ളിൽ,പണം ഒളിച്ചു വെച്ചിരുന്നത് കണ്ടെത്തുകയായിരുന്നു. പണം കൊണ്ട് വന്ന കൊടുവള്ളി നെല്ലാക്കണ്ടി ആവിലോറ സ്വദേശി ഷുക്കൂറിനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Post Your Comments