പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന പ്രചരണം തെറ്റെന്ന് തമ്പാനൂര്‍ രവി.
KeralaPoliticsCrime

പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന പ്രചരണം തെറ്റെന്ന് തമ്പാനൂര്‍ രവി.

തിരുവനന്തപുരത്തെ സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് തന്റെ മരുമകള്‍ ആണെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്ന് കോണ്‍ഗ്രസ് നേതാവ് തമ്പാനൂര്‍ രവി ഫേസ് ബുക്കിൽ കുറിച്ചു. സ്വപ്ന സുരേഷ് എന്ന സ്ത്രീയെ തനിക്കോ തന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ലെന്നും ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ ശ്രമിക്കുകയാണെന്നും ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും തമ്പാനൂര്‍ രവി ഫേസ് ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.

‘കോണ്‍സുലേറ്റ് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപനാ സുരേഷ് എന്റെ മരുമകള്‍ ആണ് എന്ന തരത്തില്‍ ചില സൈബര്‍ സഖാക്കള്‍ പ്രചരണം നടത്തുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ സ്വപനാ സുരേഷ് എന്ന സ്ത്രീയെ എനിക്കോ എന്റെ കുടുംബത്തിനോ യാതൊരു പരിചയവുമില്ല. ചില രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഈ രാജ്യദ്രോഹ കേസ് വഴിതിരിച്ചു വിടാന്‍ നടത്തുന്ന ശ്രമമായി ആണ് ഞാന്‍ ഇതിനെ കാണുന്നത്. ഇത്തരത്തില്‍ വ്യാജ വാര്‍ത്തകള്‍ സമൂഹ മാധ്യമത്തില്‍ പ്രചരിപ്പിച്ചവര്‍ക്ക് എതിരെ ഡി.ജി.പിക്ക് പരാതി നല്‍കി നിയമ നടപടി സ്വീകരിക്കുന്നതാണ്’, അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

Related Articles

Post Your Comments

Back to top button