സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം വേണം, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.
KeralaGulfNewsPoliticsBusinessCrime

സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം വേണം, പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. ചെന്നിത്തല തന്നെയാണ് ഈ വിവരം അറിയിച്ചത്. മുഖ്യമന്ത്രിക്കും സര്‍ക്കാറിനുമെതിരെ രൂക്ഷ വിമര്‍ശനങ്ങൾ ഉന്നയിച്ച പ്രതിപക്ഷ നേതാവ്, എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കുക വഴി പ്രതിപക്ഷത്തിന്റെ എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ ശരിവെക്കുകയാണെന്ന് പറയുകയുണ്ടായി.
സ്പ്രിങ്ക്ളർ, ഇ-മൊബിലിറ്റി വിഷയങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് ചൂണ്ടിക്കാട്ടിയപ്പോള്‍ ശിവശങ്കറിനെ സംരക്ഷിക്കുന്ന നിലപാടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വീകരിച്ചത്. എന്നാല്‍ ഇപ്പോള്‍ സ്വര്‍ണക്കടത്ത് കേസില്‍ തനിക്കു നേരേ അന്വേഷണം നീങ്ങുമെന്ന ഭയംകൊണ്ടാണ് ശിവശങ്കറിനെ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കിയതെന്ന് ചെന്നിത്തല ആരോപിച്ചു. കേസുമായി ബന്ധപ്പെട്ടു നിരവധി അഴിമതികള്‍ ഇനിയും പുറത്തുവരാനുണ്ട്. ശിവശങ്കറിനെ മാറ്റിയതു കൊണ്ടു മാത്രം കാര്യങ്ങള്‍ അവസാനിക്കുന്നില്ല. സ്വര്‍ണക്കടത്തു കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Related Articles

Post Your Comments

Back to top button