ബിജെപിയുമായുള്ള എഐഎഡിഎംകെ സഖ്യം തുടരും.
.

ചെന്നൈ / നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള എഐഎഡിഎംകെ സഖ്യം തുടരും. കേന്ദ്രമന്ത്രി അമിത് ഷായുടെ സാന്നിധ്യത്തിലായിരുന്നു ഭരണകക്ഷി ചീഫ് കോർഡിനേറ്ററും ഉപമുഖ്യമന്ത്രിയുമായ പനീർസെൽവത്തിന്റെ ഈ പ്രഖ്യാപനം. നിയമസഭാ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലെ സഖ്യം തുടരും. 10 വർഷത്തെ സദ്ഭരണം നൽകിയ സഖ്യം 2021 ലെ തിരഞ്ഞെടുപ്പിൽ വിജയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തമിഴ്‌നാട് എപ്പോഴും പിന്തുണയ്ക്കുമെന്ന് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമി പറയുകയുണ്ടായി.
കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിൽ തമിഴ്‌നാട് സർക്കാരിനെ അമിത് ഷാ പ്രശംസിക്കുകയുണ്ടായി. കേന്ദ്രത്തിന്റെ റാങ്കിംഗ് പ്രകാരം ഈ വർഷം രാജ്യത്ത് ഏറ്റവും മികച്ച ഭരണം കാഴ്ച വെക്കുന്നത് തമിഴ്നാട് ആണെന്നും അമിത് ഷാ പറയുകയുണ്ടായി. കോവിഡിനെ നിയന്ത്രിക്കുന്ന കാര്യത്തിൽ വിജയിച്ചതിൽ പളനിസാമിയെയും പനീർസെൽവത്തെയും അമിത് ഷാ അഭിനന്ദിച്ചു.