Editor's ChoiceKerala NewsLatest NewsLocal NewsNews
പന്തളം നഗരസഭയില്‍ ബിജെപി അട്ടിമറി വിജയം നേടി.

പന്തളം / തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പന്തളം നഗരസഭയില്‍ ബിജെപി അട്ടിമറി വിജയം നേടി. 33 വാര്‍ഡുകളുള്ള നഗരസഭയില്‍ 17 വാര്‍ഡുകളിലും വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി നഗരസഭയുടെ ഭരണം പിടിച്ചെടുക്കുകയായിരുന്നു. കഴിഞ്ഞ തവണ 7 സീറ്റുകളിൽ മാത്രം വിജയിച്ചിരുന്ന ബിജെപി ഇത്തവണ 10 സീറ്റുകൾ കൂടി അധികം നേടി. ഫലം പ്രഖ്യാപിച്ച 26 വാര്‍ഡുകളിലെ 17 ഓളം സീറ്റുകളിലാണ് ബിജെപി വിജയം ഉറപ്പിച്ചത്. കഴിഞ്ഞ തവണ എല്‍ഡിഎഫ് ഭരിച്ച മുനിസിപ്പാലിറ്റി ഈ തെരഞ്ഞെടുപ്പോടെ എൽ ഡി എഫിന് നഷ്ടമാവുകയാണ്. മധ്യകേരളത്തിലെ ബിജെപിയുടെ സ്വാധീന മേഖലയായി പന്തളം മാറി. പാലക്കാട് മുനിസിപ്പാലിറ്റിയിലും ബിജെപിയാണ് നിലവിൽ മുന്നിട്ടുനില്‍ക്കുന്നത്.