Kerala NewsLatest NewsLocal NewsNationalNews

നല്ലതണ്ണിയിൽ മലവെള്ളപ്പാച്ചിലിൽ കാർ ഒഴുകിപ്പോയി, രണ്ടു യുവാക്കളെയും കാണാതായി.

ഇടുക്കി ഏലപ്പാറ–വാഗമൺ റൂട്ടിൽ നല്ലതണ്ണി പാലത്തിനടുത്ത് മലവെള്ളപ്പാച്ചിലിൽ രാത്രി ഒരു കാർ ഒഴുകിപ്പോയി. പാലൊഴുകുംപാറ വെള്ളച്ചാട്ടത്തിലേക്ക് വാഹനം ഒഴുകിപ്പോയെന്നാണു സംശയിക്കുന്നത്. രണ്ടു യുവാക്കൾ കാറിലുണ്ടായിരുന്നെന്നാണ് വിവരം.ഇവരുടെ രണ്ടുപേരുടെയും ഫോണുകൾ ഓഫ് ആയ നിലയിലാണ്. കനത്ത മഴ കാരണം രാത്രി തിരച്ചിൽ നടത്താൻ കഴിഞ്ഞിട്ടില്ല. അഗ്നിശമന സേന വെള്ളിയാഴ്ച രാവിലെ തിരച്ചിൽ ആരംഭിക്കാനിരിക്കുകയാണ്. സംഭവം അറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി.
പ്രദേശവാസികളായ യുവാക്കളാണ് കാറില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം. രാത്രി വൈകിയതിനാല്‍ ഫയര്‍ഫോഴ്‌സ് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. പുലര്‍ച്ചെ തെരച്ചില്‍ ആരംഭിക്കുമെന്ന് ഫയര്‍ഫോഴ്‌സ് സംഘം അറിയിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button