CinemaLatest NewsUncategorized
ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു
ദേശീയ പുരസ്കാര ജേതാവായ കന്നട നടൻ സഞ്ചാരി വിജയ് അന്തരിച്ചു. ശനിയാഴ്ച നടന്ന അപകടത്തിൽ വിജയ്ക്ക് ഗുരുതര പരുക്കുകൾ പറ്റിയിരുന്നു. ഇതേ തുടർന്ന് അദ്ദേഹത്തെ ബെംഗളൂരുവിലുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.ഇന്നാണ് അദ്ദേഹത്തിനു മസ്തിഷ്ക മരണം സംഭവിച്ചു എന്ന് ഡോക്ടർമാർ അറിയിച്ചത്.
ജൂൺ 12ന് സുഹൃത്തിൻ്റെ വീട്ടിൽ നിന്ന് തൻ്റെ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്.2011ൽ രംഗപ്പ ഹോഗ്ബിറ്റ്ന എന്ന സിനിമയിലൂടെയാണ് സഞ്ചാരി വിജയ് സിനിമാഭിനയം ആരംഭിച്ചത്.