CrimeKerala NewsLatest NewsLocal NewsNews

പോലീസ് സ്‌റ്റേഷനില്‍ നിന്നും ലാപ്‌ടോപ് മോഷ്ടിച്ചു

കോഴിക്കോട്: പോലീസ് സ്‌റ്റേഷനില്‍ നിന്നും ലാപ്‌ടോപ് മോഷണം പോയി. കുറ്റകൃത്യം തടയാനായി എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിംഗ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റംസ് (സിസിടിഎന്‍സ്) സൗകര്യമുള്ള ലാപ്ടോപ് ആണ് മോഷണം പോയത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയിലെ പന്തീരങ്കാവ് സ്റ്റേഷനിലുള്ള ലാപ്ടോപാണ് കാണതായിരിക്കുന്നത്.

ലാപ്ടോപ് നഷ്ടപ്പെട്ട് ഒരാഴ്ചയായി. പക്ഷേ ഇതുവരെ അതു കണ്ടെത്താന്‍ പോലീസിനു സാധിച്ചിട്ടില്ല. പുറത്തുനിന്നുള്ളവര്‍ ലാപ്ടോപ് മോഷ്ടിക്കാനുള്ള സാധ്യതയില്ല. അതിനാല്‍ കള്ളന്‍ കപ്പലില്‍ തന്നെയാവുമെന്ന നിഗമനത്തിലാണ് പോലീസ് ഉദ്യോഗസ്ഥര്‍. എന്നാല്‍ എന്തിനു വേണ്ടിയാണ് ഈ ലാപ്ടോപ് മോഷ്ടിച്ചതെന്ന് അവ്യക്തമാണ്. ലാപ്ടോപ് കാണാതായതി സേനയില്‍ ഗൗരവ വിഷയമായി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇക്കാര്യം പുറത്തറിയാതിരിക്കാനുള്ള ജാഗ്രതയും പോലീസ് പുലര്‍ത്തുന്നുണ്ട്.

സംഭവത്തില്‍ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല. ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയേകേണ്ട പോലീസിന് സ്വന്തം സ്റ്റേഷനിലെ സ്വത്ത് പോലും സംരക്ഷിക്കാന്‍ കഴിയുന്നില്ലെന്ന ചോദ്യമാണ് ഉയരുന്നത്. 1,71,475 ജനങ്ങളാണ് പന്തീരാങ്കാവ് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്നത്. ലാപ്‌ടോപ് പോലും സംരക്ഷിക്കുന്നതില്‍ വീഴ്ച വരുത്തുന്നവര്‍ ഇവരുടെ ജീവനും സ്വത്തിനും എങ്ങനെ സുരക്ഷ നല്‍കുമെന്നാണ് മേലുദ്യോഗസ്ഥര്‍ ചോദിക്കുന്നത്. ലാപ്ടോപ് കാണാതായതു മുതല്‍ പന്തീരാങ്കാവ് സ്റ്റേഷനിലെ പോലീസുകാര്‍ തിരച്ചിലിലാണ്. പഞ്ചായത്തിന്റെ ഷോപ്പിംഗ് കോംപ്ലക്സിലാണ് ഇപ്പോള്‍ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തിക്കുന്നത്.

മഴ പെയ്തതോടെ കെട്ടിടം ചോര്‍ന്നൊലിക്കാന്‍ തുടങ്ങി. ഫയലുകളും മറ്റു രേഖകളും മഴയില്‍ നനയാതിരിക്കാന്‍ ഇതേ കെട്ടിടത്തിലെതന്നെ മറ്റൊരു മുറിയിലേക്ക് ഇവയെല്ലാം മാറ്റി. ഇതിനുള്ളില്‍ ലാപ്ടോപ്പും കുടുങ്ങിയിരിക്കാനാണ് ഒരു സാധ്യത. മേലുദ്യോഗസ്ഥരുടെ ചോദ്യങ്ങള്‍ക്ക് മുന്നില്‍ ഉത്തരം മുട്ടി നില്‍ക്കുയാണ് പോലീസുകാര്‍. ഒരു ദിവസം ആറു പേരെ വരെ ലാപ്ടോപ് തിരയുന്നതിനായി നിയോഗിച്ചിട്ടുണ്ടെന്നാണ് വിവരം. എന്നിട്ടും കണ്ടുപിടിക്കാനായിട്ടില്ല. ലാപ്ടോപ് മറ്റൊരാള്‍ ഉപയോഗിച്ചാല്‍ അതു കണ്ടെത്താനാവും. എന്നാല്‍ ഇതുവരെ അതും സംഭവിച്ചിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button