Kerala NewsLatest NewsLocal NewsNationalNews

സ്പീക്കറെ നീക്കണം, പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കും.

ആഗസ്റ്റ് 24ന് നിയമസഭ ചേരാനുള്ള മന്ത്രി സഭാതീരുമാനത്തിന് പിറകെ സ്പീക്കറെ നീക്കണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കാൻ തീരുമാനിച്ചു. 24ന് നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ ഈ നീക്കം.
ബു​ധ​നാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം 24ന് നിയമസഭ ചേരാൻ ഗ​വ​ർ​ണ​റോ​ട് ഇക്കാര്യം ശി​പാ​ർ​ശ ചെയ്തിരുന്നു. ധനബില്‍ പാസാക്കുന്നതിനാണ് സമ്മേളനം ചേരുന്നത്. ധനബില്ല് പാസാക്കാന്‍ നിയമസഭ സമ്മേളനം തീരുമാനിച്ചിരുന്നെങ്കിലും തിരുവനന്തപുരത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനാല്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്ത് വന്നിരുന്നതാണ്.
രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും 24ന് നടക്കുകയാണ്. എംപി വീരേന്ദ്രകുമാരിന്റെ മരണത്തെത്തുടര്‍ന്ന് ഒഴിവ് വന്ന സീറ്റിലേക്കാണ് തെരഞ്ഞെടുപ്പ്. എല്‍ജെഡിയിലെ എംവി ശ്രേയാംസ്‌കുമാറാണ് ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി രംഗത്തുള്ളത്.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button