ലോകത്ത് കൊവിഡ് ബാധിതർ 8.37 കോടി പിന്നിട്ടു.

ന്യൂയോർക്ക് / ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 8.37 കോടി പിന്നിട്ടു. 18.24 ലക്ഷം പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അഞ്ച് കോടി തൊണ്ണൂറ്റിമൂന്ന് ലക്ഷം കടന്നു.
സ്ഥിതി ഏറ്റവും ഗുരുതരമായ അമേരിക്കയിൽ രോഗബാധിതരുടെ എണ്ണം രണ്ട് കോടി നാൽപ്പത്തി രണ്ട് ലക്ഷം കവിഞ്ഞു. രണ്ട് ലക്ഷത്തിലധികം പുതിയ കേസുകളാണ് ദിനംപ്രതി യു എസ്സിൽ റിപ്പോർടട്ട് ചെയ്യുന്നത്. 3,53,813 പേർ ഇതിനകം മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം ഒരു കോടി ഇരുപത്തിയൊന്ന് ലക്ഷം കവിഞ്ഞു. രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യയിൽ 1,02,86,329 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. നിലവിൽ 2,55,525 പേരാണ് ചികിത്സയിലുളളത്. 1,49,018 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം തൊണ്ണൂറ്റിയെട്ട് ലക്ഷം കവിഞ്ഞു. രോഗികളുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുളള ബ്രസീലിൽ എഴുപത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,94,976 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിയേഴ് ലക്ഷം കടന്നിട്ടുണ്ട്.