News
ലോറിയിൽ കടത്താൻ ശ്രമിച്ച 150 കിലോ കഞ്ചാവ് പിടികൂടി, മലപ്പുറത്ത് മൂന്ന് പേർ പിടിയിൽ

മലപ്പുറം; മലപ്പുറത്ത് വൻ കഞ്ചാവു വേട്ട. 150 കിലോ കഞ്ചാവുമായി വണ്ടൂരിൽ ലോറി പിടിയിൽ. സ്റ്റേഷനറി ഉൽപ്പന്നങ്ങളാണന്ന് തെറ്റിദ്ധരിപ്പിച്ച് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവത്തിൽ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.
ചെർപ്പുളശേരി പാലക്കാപ്പറമ്പിൽ ജാബിർ, ആലുവ കൊച്ചുപറമ്ബിൽ മിഥുൻ, പുത്തൻവീട്ടിൽ സുജിത്ത് എന്നിവരാണ് അറസ്റ്റിലായത്. എക്സൈസും ആൻറി നാർക്കോട്ടിക് സ്ക്വാഡും സംയുക്തമായാണ് കഞ്ചാവ് പിടികൂടിയത്. ആന്ധ്രയിൽ നിന്നെത്തിച്ച കഞ്ചാവ് കൊച്ചിയിൽ വിതരണത്തിനുള്ളതായിരുന്നെന്ന് പിടിയിലായവർ സമ്മതിച്ചു.