ടോക്കിയോ ഒളിംപിക്സില്‍ ഉന്നംപിഴച്ച് ഇന്ത്യ;ആദ്യ സ്വര്‍ണം ചൈന സ്വന്തമാക്കി.
ടോക്യോ: കൊവിഡ് മഹാമാരിയുടെ ഹര്‍ഡിലുകളെയെല്ലാം മറികടന്ന് 32-ാമത് ടോക്കിയോ ഒളിംപിക്സില്‍ ആദ്യ സ്വര്‍ണം ചൈനയ്ക്ക്. 10 മീറ്റര്‍ എയര്‍ റൈഫിളില്‍
ചൈനയ്ക്കായി യാങ് കിയാന്‍ സ്വര്‍ണം നേടുകയായിരുന്നു.
റഷ്യന്‍ താരത്തിന് വെള്ളിയും സ്വിസ് താരത്തിന് വെങ്കലവും സ്വന്തമാക്കാനായി. അതേസമയം ഫൈനലില്‍ ഇന്ത്യയുടെ ഇളവേനില്‍ വാളരിവനും അപുര്‍വി ചന്ദേലയ്ക്കും എത്താനായില്ല. ലോക ഒന്നാം നമ്പര്‍ താരമായ ഇളവേനില്‍ 16-ാം സ്ഥാനത്തോടയും ലോക റെക്കോര്‍ഡിന് ഉടമയായ ചന്ദേലയ്ക്ക് 36-ാം സ്ഥാനത്തോടയുമാണ് യോഗ്യതാ റൗണ്ട് ഫിനിഷ് ചെയ്തത്.
ആധുനിക ചരിത്രത്തിലെ 32-ാം ഒളിമ്പിക്സില്‍ 33 മത്സര ഇനങ്ങളാണുള്ളത്. 339 മെഡല്‍ ഇനങ്ങളിലായി 11,000 മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 42 വേദികളിലായാണ് മത്സരങ്ങള്‍ നടക്കുക.
ഇന്നലെയാണ് ടോക്കിയോ ഒളിംപിക്‌സിന്‍ തുടക്കമായത്. കോവിഡ് മഹാമാരിയില്‍ ജീവന്‍ നഷ്ടമായ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മനുഷ്യര്‍ക്ക്് ആദരാഞ്ജലി അര്‍പ്പിച്ചു. പിന്നാലെ ജാപ്പനീസ് സംഗീതത്തിനൊപ്പം ആതിഥേയ രാജ്യത്തിന്റെ സാംസ്‌കാരിക തനിമ നിറഞ്ഞു നില്‍ക്കുന്ന പരിപാടികള്‍ നടന്നു.