DeathKerala NewsLatest NewsLocal NewsNews
വയ്ക്കലില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഏഴു വയസ്സുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരണപെട്ടു.

കൊല്ലം ജില്ലയിലെ വയ്ക്കലില്‍ എംസി റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴു വയസ്സുകാരി ഉള്‍പ്പെടെ മൂന്നു പേര്‍ മരണപെട്ടു. തേവന്നൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്, രമാദേവി, ചെറുമകള്‍ ഗോപിക എന്നിവരാണ് മരണപ്പെട്ടത്.
ഗുരുതരമായി പരുക്കേറ്റ രമാദേവിയുടെ മരുമകള്‍ ഉദയയെ വെഞ്ഞാറുംമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാറിന്റെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കാറിലുണ്ടായിരുന്ന ഗര്‍ഭിണിക്ക് ഉള്‍പ്പെടെ അപകടത്തിൽ
പരിക്കുണ്ട്.