DeathKerala NewsLatest News
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍
തിരുവനന്തപുരം: ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് കൊല്ലപ്പെട്ട നിലയില്‍. പ്രതിയെ ക്രൂരമായി വെട്ടി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ആയക്കോട് മേലെ പുത്തന്‍വീട്ടില്‍ അനീഷ് (28) ആണ്് കൊല്ലപ്പെട്ടത്.
ഇന്ന് രാവിലെയാണ് കുളങ്ങരക്കോണത്തെ ഒരു ഹോളോബ്രിക്സ് കമ്പിനിക്കുള്ളില്‍ നിന്നും മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതെ തുടര്‍ന്ന് പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.
ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് ജയിലില്‍ നിന്ന് ഇയാള്‍ പുറത്തിറങ്ങിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അനീഷ് കാപ്പ പ്രകാരം കരുതല്‍ തടങ്കലില്‍ ആയിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.