

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കൊവിഡ് നിരീക്ഷണ വാര്‍ഡിലെ നടത്തിപ്പിൽ വൻ വീഴ്ച. കൊവിഡ് നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിക്കുന്നവര്‍ക്ക് കൂട്ടിരിപ്പുകാരായി ബന്ധുക്കളെ പ്രവേശിപ്പിച്ചിരുന്നതായും ഇത്തരത്തില്‍ പ്രവേശിപ്പിച്ച യുവാവിന് രോഗം സ്ഥിരീകരിച്ചതായുമുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വരുന്നത്. കൊവിഡ് നിരീക്ഷണ വാര്‍ഡിൽ കൂട്ടിരിപ്പുകാരയിരുന്ന ഏഴു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഒരു പ്രമുഖ പത്രമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ആശുപത്രി രേഖകളില്‍ യുവാവിന് കൊവിഡ് ഉണ്ടെന്ന് പറയുന്ന യുവാവിന്റെ പേര് ഔദ്യോഗിക കണക്കുകളില്‍ ഇല്ല. തനിക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചതായി അശുപത്രി അധികൃതര്‍ അറിയിച്ചതായി യുവാവ് തന്നെ വെളിപ്പെടുത്തുമ്പോൾ,യുവാവിനെ രോഗം സ്ഥിരീകരിച്ചവരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. അതേസമയം മറ്റ് ഏഴ് കൂട്ടിരിപ്പുകാരെയും ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തതായും രേഖകൾ പറയുന്നുണ്ട്.
പി.പി.ഇ കിറ്റ് പോലുമില്ലാതെയാണ് കൂട്ടിരിപ്പുകാര്‍ ആശുപത്രിയില്‍ കഴിഞ്ഞിരുന്നത്. കൂട്ടിരുപ്പുകാർക്ക് അനുമതി നൽകിയ ആശുപത്രി അധികൃതർ പി പി ടി കിറ്റ് നൽകുകയോ, അവ വാങ്ങി ഉപയോഗിക്കണമെന്ന കർശന നിർദേശം നൽകുകയോ ചെയ്തിട്ടില്ല.
നിലവില്‍ രോഗം ബാധിച്ച യുവാവിന് ആശുപത്രിയില്‍ എത്തിയ ശേഷമാണ് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ പിതാവിനെ 18ാം തിയ്യതിയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാളെ 20ാം തിയ്യതി പരിശോധന നടത്തിയതിനെ തുടര്‍ന്ന് പോസിറ്റീവ് ആയി കണ്ടെത്തിയതെന്നും ആശുപത്രി രേഖകള്‍ ഉണ്ട്. അതേസമയം രോഗം സ്ഥിരീകരിച്ച യുവാവിന്റെ പിതാവിന് മുമ്പ് രോഗം വന്ന് നെഗറ്റീവ് ആയതാണെന്നും ഇതിനെ തുടര്‍ന്നാണ് കൂട്ടിരിപ്പുകാരനായി മകനെ അനുവദിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ ന്യായ വാദം.
Post Your Comments