CinemaKerala NewsLatest NewsLocal News

രണ്ടു പതിറ്റാണ്ടിനുശേഷം ശ്രീദേവിയെക്കാണാന്‍ സുരേഷ് ഗോപിയെത്തി

പാലക്കാട്: നീണ്ട ഇരുപത് വര്‍ഷം കാത്തിരിക്കേണ്ടി വന്നെങ്കിലും ശ്രീദേവിക്ക് സുരേഷ് ഗോപിയെ കാണാനായി. പാലക്കാട് കാവശേരിയില്‍ പോയാണ് സുരേഷ് ഗോപി ശ്രീദേവിയെ കണ്ടത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സിനിമ ചിത്രീകരണത്തിനിടെയാണ് ഭിക്ഷാടന മാഫിയയില്‍ നിന്ന് രക്ഷപ്പെട്ട ശ്രീദേവിയെ കുറിച്ച് സുരേഷ് ഗോപി അറിയുന്നത്.

പ്രസവിച്ചയുടന്‍ ശ്രീദേവിയെ അമ്മ തെരുവില്‍ ഉപേക്ഷിക്കുകയായിരുന്നു. ശരീരമാസകലം പൊള്ളലുകളോടെ ആലുവയിലെ ജനസേവാ ശിശുഭവനില്‍ എത്തിച്ചേര്‍ന്ന ഏഴുവയസുകാരിയ്ക്ക് സുരേഷ് ഗോപി അന്ന് താങ്ങും തണലുമായി. ഇന്നവള്‍ ഫാന്‍സി സ്റ്റോര്‍ നടത്തുന്ന സതീഷിന്റെ ഭാര്യയാണ്, നാല് വയസുകാരി ശിവാനിയുടെ അമ്മയും. പൊതുപരിപാടികളില്‍ പങ്കെടുക്കാനായി എത്തിയ സുരേഷ് ഗോപി, അന്ന് താന്‍ രക്ഷപ്പെടുത്തിയ കുട്ടി കാവശേരിയില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ നേരിട്ടുകാണാന്‍ തീരുമാനിച്ചു.

പലഹാരങ്ങളുടെ ഒരു പൊതിയുമായി അവളുടെയടുത്തേക്ക് പാഞ്ഞെത്തി. ഫാന്‍സി സ്റ്റോറിന് പിറകിലെ കുടുസുമുറിയിലാണ് ശ്രീദേവിയും കുടുംബവും താമസിക്കുന്നത്. തന്നാലാവുന്ന സഹായങ്ങള്‍ ഇനിയും ചെയ്യാമെന്ന ഉറപ്പിലാണ് സുരേഷ് ഗോപി തിരിച്ചിറങ്ങിയത്. മനസ് നിറയെ ദൈവതുല്യനായ മനുഷ്യനെ കണ്ടതിലുള്ള സന്തോഷത്തിലാണ് ശ്രീദേവി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button