ഐപിഎല്‍ ടീമുകള്‍ക്ക് അസ്ഹറുദ്ദീനെ മതി, ക്ഷണിച്ചത് രണ്ട് ടീമുകള്‍

കേരള താരം മുഹമ്മദ് അസറൂദ്ദീന്‍ ഐപിഎല്‍ പ്രവേശനത്തിന്റെ തൊട്ടടുത്ത്. മലയാളി താരം സഞ്ജു വി സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സും രോഹിത്ത് ശര്‍മ്മ നായകനായ മുംബൈ ഇന്ത്യന്‍സുമാണ് മലയാളി താരത്തെ നോട്ടമിട്ടിരിക്കുന്നത്. രണ്ടു ടീമുകളുടെയും ട്രയല്‍സിനു വേണ്ടി അസ്ഹറുദ്ദീന് ക്ഷണം ലഭിച്ചിട്ടുണ്ട്.
ഇതില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടിയുള്ള 2 ദിവസത്തെ ട്രയല്‍സ് പൂര്‍ത്തിയാക്കി. മുഷ്താഖലി ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മിന്നുന്ന പ്രകടനത്തിനു തൊട്ടുപിന്നാലെയായിരുന്നു മുംബൈ ഇന്ത്യന്‍സിന്റെ ട്രയല്‍സിന് അസറിനു ക്ഷണം ലഭിച്ചത്. മുംബൈയില്‍ മുഖ്ത്താഖലി ക്രിക്കറ്റ് മത്സരം കഴിഞ്ഞ് ട്രയല്‍സുകൂടി പൂര്‍ത്തിയാക്കിയാണ് അസര്‍ നാട്ടിലേക്കു മടങ്ങിയത്.
ഫെബ്രുവരി 2,3 തീയതികളില്‍ നാഗ്പൂരിലാണ് രാജസ്ഥാന്‍ റോയല്‍സിന്റെ ട്രയല്‍സ്. ഇതില്‍ പങ്കെടുക്കുന്നതിനായി അസ്ഹര്‍ നാഗ്പൂരില്‍ എത്തി കഴിഞ്ഞു. ഫിറ്റ്‌നസ്, സ്‌കില്‍ പരിശോധനകള്‍ ഇവിടെ നടക്കും. മലയാളിയായ സഞ്ജു സാംസണ്‍ ആണ് രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റന്‍.