CinemaCrimeEditor's ChoiceKerala NewsLatest NewsLocal NewsNationalNews

വാഗമണ്‍ ലഹരി പാര്‍ട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന്, അന്വേഷണം ദിശമാറുന്നു,മുഖ്യ സൂത്രാധാരകരിലേക്ക് കേസന്വേഷണം നീണ്ടിട്ടില്ല.

കോട്ടയം / വാഗമണ്‍ ലഹരി പാര്‍ട്ടി അന്വേഷണം ക്രൈംബ്രാഞ്ചിന്. ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി പി.കെ.മധുവിനാണ് അന്വേഷണ ചുമതല നൽകിയിട്ടുള്ളത്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഡിജിപിയുടെ നടപടി എന്നാണ് വിശദീകരമെങ്കിലും, നിശാപാർട്ടി നടത്തുന്നതിന് പിന്നിൽ കേരളത്തിൽ പ്രവർത്തിച്ച മുഖ്യ സൂത്രാധാരകരിലേക്ക് കേസന്വേഷണം ഇതുവരെ നീണ്ടിട്ടില്ല. കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ലഹരിസംഘങ്ങളുമായി വാഗമണ്‍ പാര്‍ട്ടി സംഘാടകര്‍ക്കുള്ള ബന്ധം വിശദമായി പരിശോധി ക്കാനാണ് ക്രൈം ബ്രാഞ്ചിന് കേസ് കൈമാറുന്നതെന്നാണ് മുഖ്യ വിശദീകരണം. കേസില്‍ അറസ്റ്റിലായ തൃപ്പൂണിത്തുറ സ്വദേശിനിയായ നടി ബ്രിസ്റ്റി ബിശ്വാസിന്റെ ലഹരി മാഫിയാ ബന്ധങ്ങളും അന്വേഷണസംഘം പരിശോധിക്കുമെന്നാണ് വിവരം.


ഏഴുതരം ലഹരിവസ്‌തുക്കൾ പാർട്ടിയിലുപയോഗിച്ചതായാണ് പോലീസ് കണ്ടെത്തിയത്. ഇവ എത്തിച്ചത് തൊടുപുഴ സ്വദേശിയായ അജ്‌മൽ സക്കീറാണെന്നും പോലീസ് പറയുന്നു. സംസ്ഥാനത്തിന് പുറത്തുള‌ള ലഹരി സംഘവുമായി അജ്മലിന് ബാധമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതിനാൽ സംസ്ഥാനത്തിന് പുറത്തേക്കും കേസിൽ അന്വേഷണമുണ്ടാകും. രണ്ടും മൂന്നും പ്രതികളാക്കിയെന്നു പോലീസ് തന്നെ പറഞ്ഞിരുന്ന മെഹറിൻ, നബിൽ എന്നിവർക്കുള‌ള കേസിലെ ബന്ധം ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. കേസിലെ മ‌റ്റ് പ്രധാനപ്രതികളായ തൊ​ടു​പു​ഴ​ ​സ്വ​ദേ​ശി​ ​അ​ജ്മ​ൽ​ ​സ​ക്കീ​ർ, കോ​ഴി​ക്കോ​ട് ​സ്വ​ദേ​ശി​ ​സ​ൽ​മാ​ൻ​ ​എ​ന്നി​വ​രു​മാ​യി​ ​ബ്രിസ്റ്റി ബിശ്വാസിന് ​ഏ​റെ​നാ​ളാ​യി​ ​ബന്ധമുണ്ടെന്ന് കേസ് ആദ്യം അന്വേഷിച്ച പൊലീസ്​ ​സം​ഘം​ ​സ്ഥി​രീ​ക​രി​ച്ചിരുന്നതാണ്.
നടിയെ മറയാക്കി കൊവിഡ് ലോക്ഡൗൺ കാലത്ത് പോലും ലഹരി സംഘം മയക്കുമരുന്നു കടത്തിയിരുന്നു.ഇവർ സഞ്ചരിച്ചിരുന്ന ആഡംബര കാറിൽ നിരവധി തവണ ലഹരിമരുന്ന് കടത്തിയിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ചിരുന്ന വിവരം. ബംഗളൂരുവിൽ നിന്നും ഗോവയിൽ നിന്നുമാണ് ഇവ കടത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. നടിയെ ഉപയോഗപ്പെടുത്തി ലഹരി കടത്തിയിരുന്നത് പലപ്പോഴും പരിശോധന ഒഴിവാക്കാൻ ലഹരി സംഘത്തിന് ഗുണകരമായി. പ്രതിയായ അജ്മലിന്റെ സംഘത്തിൽ നിന്ന് ഇടക്കിടക്ക് ചെറിയ തോതിൽ ലഹരി ഉപയോഗിച്ച് ശീലിച്ചു വന്ന നടി പിന്നീട് ഇവരുടെ ഇടപാടുകളുടെ മുഖ്യ നടത്തിപ്പുകാരിയായി മാറുകയായിരുന്നു. ഇവരെ മുന്നിൽ നിർത്തി ലഹരി സംഘം കേരളത്തിന്റെ പല ഭാഗത്തും ലഹരി സദ്യകളും നടത്തിയിരുന്നു. വാഗമൺ നിശാപാർട്ടിക്കു പിന്നിൽ പ്രവർത്തിച്ചവരിലൂടെ കേരളത്തിലെ മയക്കു മരുന്ന് ലോബിയെ ഒന്നടങ്കം വലയിലാക്കാൻ പോലീസിന് യഥാർത്ഥത്തിൽ കഴിയും. എന്നാൽ കേസിന്റെ ഗതി മാറ്റും വിധം മുന്നിൽ കിടക്കുന്ന തെളിവുകൾ കണ്ടെന്നു നടിക്കാതെ അയൽസംസ്ഥാന ബന്ധങ്ങളെ തേടിപ്പോവുകയാണ് പോലീസ്. അതായത് കേരളത്തിലെ പ്രധാന സൂത്രധാരകർ രക്ഷപെടാനുള്ള പഴുതുകളാണ് പോലീസ് കേസിന്റെ ഗതി മാറ്റുന്നതിലൂടെ നടക്കാൻ പോകുന്നത്.
ഓണം, ദീപാവലി, ദസറ,തുടങ്ങിയ വിശേഷ സമയങ്ങളിൽ ലഹരി സംഘം തമിഴ്‌നാട്, കർണാടക അതിർത്തി പ്രദേശങ്ങളിൽ ലഹരി പാർട്ടികൾ നടത്തുക പതിവായിരുന്നു. കൊച്ചി നഗരത്തിലും, കണ്ണൂർ,കോഴിക്കോട്, മൂന്നാർ, മാഹി, പാലക്കാട്, വയനാട് എന്നിവിടങ്ങളിൽ നടന്ന പാർട്ടികളിൽ ബ്രിസ്‌റ്റി പങ്കെടുത്തെന്നാണ് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നത്. വാഗമണിലെ പാർട്ടിയിൽ 6.45 ഗ്രാം ഉണങ്ങിയ കഞ്ചാവും, കഞ്ചാവ് ചുരുട്ടി ഉപയോഗിക്കുന്ന ഹെർബ് റോളിംഗ് പേപ്പറും അടക്കമാണ് ബ്രിസ്റ്റി ബിശ്വാസിനെ പൊലീസ് പിടികൂടുന്നത്. സിനിമയിലെ ഒരു സ്‌റ്റണ്ട് താരത്തിന്റെയും, കൊച്ചിയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെയും ഫോൺ കാളുകൾ തുടർന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് എത്തുകയായിരുന്നു. ഇവർ ഇടപെട്ടു നടിയെ തൽക്കാലം ഊരിയെടുത്തെങ്കിലും, കൂടുതൽ തെളിവുകൾ ലഭിച്ചതോടെ തുടർന്ന് അവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നടിയെ കേസിൽ നിന്നും ഊരിയെടുക്കാൻ ശ്രമിച്ചവരിലേക്ക് ഇത് വരെ പോലീസ് അന്വേഷണം എത്തി നോക്കിയിട്ടില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button