Kerala NewsLatest NewsPolitics
ആദ്യ ടേമില്‍ മന്ത്രിസ്ഥാനം നിര്‍ബന്ധമില്ല, മുന്നണിയ്ക്ക് വേണ്ടി വിട്ടുവീഴ്ച്ചയ്ക്ക് തയ്യാറെന്ന് ആന്റണി രാജു
തിരുവനന്തപുരം: ആദ്യ ടേമില്‍ മന്ത്രിപദം നിര്‍ബന്ധമില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. പിടിവാശിയില്ലെന്നും മുന്നണിക്ക് വേണ്ടി വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന് ആന്റണിരാജു. ഇക്കാര്യം സി.പി.എം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.
അതേസമയം, ഓരോ കക്ഷികള്‍ക്കുമുള്ള മന്ത്രിമാരെ തീരുമാനിക്കാന്‍ ഇടതുമുന്നണിയുടെ നിര്‍ണായക യോഗം എകെജി സെന്ററില്‍ ചേരും. 11 മണിക്കാണ് യോഗം. ഒരു എം.എല്‍.എ വീതമുളള അഞ്ച് കക്ഷികളാണ് ഇടതുമുന്നണിയിലുള്ളത്. ഇവര്‍ക്ക് മന്ത്രിസ്ഥാനം ടേം അടിസ്ഥാനത്തില്‍ നല്‍കിയേക്കുമെന്നാണ് സൂചന.
കെ.ബി.ഗണേഷ്‌കുമാറും ആന്റണി രാജുവും ആദ്യം മന്ത്രിസഭയിലെത്തിയേക്കും. ഇന്നത്തെ മുന്നണിയോഗത്തിന് ശേഷം നാളെ മന്ത്രിമാരെ തീരുമാനിക്കും. സി.പി.ഐയ്ക്ക് നാലുമന്ത്രിമാരും പുതുമുഖങ്ങളായിരിക്കും.