CrimeEditor's ChoiceKerala NewsLatest NewsLaw,NationalNews
എം കെ രാഘവൻ എംപിക്കെതിരെയും വിജിലൻസ് കേസ്.

കോഴിക്കോട് / ടിവി 9 ചാനലിന്റെ ഒളിക്യാമറ ഓപ്പറേഷനിൽ കൈക്കൂലി ആരോപണ വിധേയനായ എം കെ രാഘവൻ എംപിക്കെതിരെ വിജിലൻസ് കേസ്. വിജിലൻസ് കോഴിക്കോട് യൂണിറ്റാണ് രാഘവനെതിരെ കേസ് രജിസ്റ്റർ ചെയ്തത്. എം പിക്കെതിരെ കേസെടുക്കാൻ ലോക്‌സഭാ സ്പീക്കറുടെ അനുമതി വേണ്ടെന്ന നിയമോപദേശം ലഭിച്ചതായിട്ടാണ് വിവരം. 2019 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്താണ് ടിവി 9 ചാനല്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നത്. ഹോട്ടല്‍ സമുച്ചയത്തിന് ഭൂമി വാങ്ങാന്‍ എന്ന വ്യാജേനയാണ് ചാനല്‍ പ്രതിനിധികള്‍ എം കെ രാഘവനെ സമീപിക്കുന്നത്. ഇടപാടിന് മധ്യസ്ഥനാവാൻ കോഴ ചോദിച്ചെന്നാണ് ചാനൽ ഉന്നയിച്ച ആരോപണം. അതേസമയം, ദൃശ്യങ്ങള്‍ കെട്ടിച്ചമച്ചതാണെന്നായിരുന്നു രാഘവൻ പറഞ്ഞിരുന്നത്.