ശോഭ സുരേന്ദ്രൻ വനിതാ കമ്മിഷന്‍ അധ്യക്ഷ ആകുമോ.?

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭാ സുരേന്ദ്രൻ്റെ മൗനത്തെ ചുറ്റുപറ്റിയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ രാഷ്ട്രീയ ചർച്ച. ഇതിനിടെ കേന്ദ്രത്തിലെ ഉന്നത പദവിയാണ് ശോഭസുരേന്ദ്രൻ്റെ മൗനത്തിന് പിന്നിലെന്ന തരത്തിൽ റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. ഇടക്കാലത്ത് വരെ കേരള രാഷ്ട്രീയത്തിൽ വ്യക്തമായ നിലപാടുകളുമായി ശോഭ സുരേന്ദ്രൻ രംഗത്തുണ്ടായിരുന്നു. എന്നാൽ കെ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിൽ എത്തിയതോടെ ശോഭാ സുരേന്ദ്രൻ്റെ ഇടപെടലുകൾ കുറഞ്ഞെന്നും ബി ജെ പി ക്കകത്ത് തന്നെ പ്രശ്നങ്ങൾ ഉണ്ടെന്നുമൊക്കെയുള്ള ഊഹാപോഹങ്ങൾ സജീവമായി. ശോഭ സുരേന്ദ്രൻ എന്തുകൊണ്ട് സജീവമാകുന്നില്ല എന്നത് അവരോട് തന്നെ ചോദിക്കണമെന്നും പാർട്ടിയിൽ പ്രശ്നങ്ങൾ ഒന്നും തന്നെ ഇല്ലെന്നുമാണ് കെ സുരേന്ദ്രൻ ഇക്കാര്യത്തിൽ പ്രതികരിച്ചത്.
ഇത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കവെയാണ് ശോഭ സുരേന്ദ്രനെകേന്ദ്ര വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നതായി ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍, ഇതേപ്പറ്റി ശോഭാ സുരേന്ദ്രന്‍ പ്രതികരിച്ചിട്ടില്ല. ശോഭാസുരേന്ദ്രന്റെ നിയമനവുമായി ബന്ധപ്പെട്ട നിയമവശങ്ങള്‍ കേന്ദ്രം പരിശോധിക്കുക യാണെന്നാണ് വിവരം.
സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട സമരപരമ്പരകളിലൊന്നും അവര്‍ പങ്കെടുത്തിരുന്നില്ല. സോഷ്യല്‍ മീഡിയകളിലൂടെയാണ് ശോഭാ സുരേന്ദ്രന്‍ വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞിരുന്നത്. എന്നാല്‍, ഏഴ് മാസത്തിലേ
റെയായി ശോഭ സുരേന്ദ്രന്‍ പൊതുരംഗത്ത് സജീവമല്ല. ഈ സാഹചര്യത്തില്‍ മറ്റൊരു പദവി നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് നേതൃത്വം നോക്കുന്നത്.